വാര്‍ണര്‍ ഐപിഎല്‍ കളിക്കില്ല, ഹൈദരാബാദിന് വന്‍ തിരിച്ചടി.

വാര്‍ണര്‍ ഐപിഎല്‍ കളിക്കില്ല, ഹൈദരാബാദിന് വന്‍ തിരിച്ചടി.

ഐപിഎല്‍ 14ാം സീസണിന് ഒരുങ്ങുന്ന മുമ്പ് മുന്‍ ചാമ്പ്യന്‍മാരായ സണ്‍റൈസേഴ്സ് ഹൈദരാബാദിന് വലിയ തിരിച്ചടി. ഹൈദരാബാദ് ടീമിന്റെ നായകനും ഓസ്ട്രേലിയന്‍ സൂപ്പര്‍ താരവുമായ ഡേവിഡ് വാര്‍ണര്‍ അടുത്ത സീസണില്‍ ഐപിഎല്‍ കളിച്ചേക്കില്ല.

കഴിഞ്ഞ വര്‍ഷം നവംബറില്‍ ഇന്ത്യക്കെതിരേ ഓസ്ട്രേലിയയില്‍ നടന്ന നിശ്ചിത ഓവര്‍ പരമ്പരയ്ക്കിടെ നാഭിഭാഗത്തേറ്റ പരിക്കില്‍ നിന്നും വാര്‍ണര്‍ ഇനിയും പൂര്‍ണമായി മുക്തനായിട്ടില്ല.

പൂര്‍വ്വ സ്ഥിതിയിലെത്താന്‍ തനിക്കു ചുരുങ്ങിയത് ഒമ്പത് മാസമെങ്കിലും വേണ്ടിവരുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതോടെയാണ് വാര്‍ണര്‍ ഐപിഎല്‍ കളിച്ചേക്കില്ല എന്ന സൂചന പുറത്ത് വരുന്നത്

Leave A Reply
error: Content is protected !!