സർദാർ പട്ടേൽ കോവിഡ് കെയർ സെന്‍റർ അടച്ചുപൂട്ടുന്നു

സർദാർ പട്ടേൽ കോവിഡ് കെയർ സെന്‍റർ അടച്ചുപൂട്ടുന്നു

ലോകത്തെ ഏറ്റവും വലിയ കോവിഡ് ആശുപത്രിയായ സർദാർ പട്ടേൽ കോവിഡ് കെയർ സെന്‍റർ അടച്ചുപൂട്ടുന്നു. രോഗികളുടെ എണ്ണം കുറഞ്ഞതിനെതുടർന്നാണ് ആഭ്യന്തര വകുപ്പ് മന്ത്രാലയം ആശുപത്രി അടച്ചുപൂട്ടാനുള്ള തീരുമാനം കൈകൊണ്ടത്. ഡി.ആർ.ഡി.ഒയുടെ ഡൽഹി ഛാത്തർപൂരിലുള്ള ആശുപത്രി ഐ.ടി.ബി.പിയുടെ നിയന്ത്രണത്തിലാണുള്ളത്. 3000ത്തോളം ബെഡുകളായിരുന്നു സജ്ജീകരിച്ചിരുന്നത്.

‘രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ദിനേന കുറഞ്ഞുവരികയാണ്, അടുത്തയാഴ്ചയോടെ ആശുപത്രി അടച്ചുപൂട്ടാൻ ആഭ്യന്തര വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്’ – ഇന്തോ-തിബത്തൻ ബോർഡർ പൊലീസ് (ഐ.ടി.ബി.പി) ഡയറക്ടർ ജനറൽ എസ്. എസ് ദേശ് വാൾ പറഞ്ഞു.

Leave A Reply
error: Content is protected !!