‘ഒരു അച്ഛൻ എന്ന നിലയിൽ എനിക്ക് ഏറ്റവും അഭിമാനം നൽകുന്ന നിമിഷം’.മോഹൻലാൽ ഇന്ന് ഫേസ്ബുക്കിൽ കുറിച്ച വാക്കുകളാണിത്. രണ്ടുപേരാണ് അതിനു കാരണം ; ഒന്ന് മകൾ വിസ്മയ, മറ്റൊന്ന് സക്ഷാൽ അമിതാഭ് ബച്ചനും.
വിസ്മയയുടെ പുസ്തകമായ ഗ്രേയിൻസ് ഒഫ് സ്റ്റാർഡസ്റ്റ് വായിച്ചതിനെ കുറിച്ചുള്ള അഭിപ്രായം ബിഗ് ബി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.
എന്റെ എല്ലാവിധ ഭാവുകങ്ങളും…എന്ന് മലയാളത്തിൽ തുടങ്ങുന്ന കുറിപ്പ് അവസാനിക്കുന്നത് ‘കഴിവ് പാരമ്പര്യമാണ്’ എന്ന് പറഞ്ഞുകൊണ്ടാണ്.