പ്ലേ ഓഫ് പ്രതീക്ഷകളുമായി നോർത്ത് ഈസ്റ്റ് ഇന്ന് ഈസ്റ്റ് ബംഗാളിന് എതിരെ.

പ്ലേ ഓഫ് പ്രതീക്ഷകളുമായി നോർത്ത് ഈസ്റ്റ് ഇന്ന് ഈസ്റ്റ് ബംഗാളിന് എതിരെ.

ഐ എസ് എല്ലിൽ ഇന്ന് നടക്കുന്ന നിർണായക പോരാട്ടത്തിൽ ഈസ്റ്റ് ബംഗാളും നോർത്ത് ഈസ്റ്റ് യുണൈറ്റഡും ഏറ്റുമുട്ടും. പ്ലേ ഓഫ് പ്രതീക്ഷകൾ ഉള്ള നോർത്ത് ഈസ്റ്റിന് ഇന്ന് വിജയം അത്യാവശ്യമാണ്.

ഇപ്പോൾ 27 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് ഖാലിദ് ജമീലിന്റെ ടീം ഉള്ളത്. മുന്നിൽ 28 പോയിന്റുമായി ഹൈദരബാദും 30 പോയിന്റുമായി ഗോവയും ഉണ്ട്‌. ഇന്ന് വിജയിച്ചാൽ നോർത്ത് ഈസ്റ്റിന് നാലാം സ്ഥാനത്ത് എത്താൻ ആകും.

അവസാന മത്സരത്തിൽ ഹൈദരബാദും ഗോവയും നേർക്കുനേർ വരുന്നു എന്നതിനാൽ ഇന്ന് വിജയിച്ചാൽ അത് നോർത്ത് ഈസ്റ്റിന് വലിയ മുൻതൂക്കം നൽകും. ഖാലിദ് ജമീൽ പരിശീലകനായ ശേഷം ഒരു മത്സരം പോലും നോർത്ത് ഈസ്റ്റ് പരാജയപ്പെട്ടിട്ടില്ല.

മക്കാഡോയുടെയും ഗലേഹോയുടെയും ഫോമിൽ ആണ് നോർത്ത് ഈസ്റ്റിന്റെ പ്രതീക്ഷ. മറുവശത്തുള്ള ഈസ്റ്റ് ബംഗാളിന് ഇനി പ്ലേ ഓഫ് പ്രതീക്ഷ ഒന്നും ഇല്ല. എങ്കിലും രണ്ട് മത്സരങ്ങളും വിജയിച്ച് കൊണ്ട് സീസൺ അവസാനിപ്പിക്കാൻ ആണ് അവർ ആഗ്രഹിക്കുന്നത്. ഇന്ന് രാത്രി 7.30നാണ് മത്സരം.

Leave A Reply
error: Content is protected !!