അജ്മാനിൽ കഫെ, റസ്റ്ററന്റുകൾ രാത്രി 11ന് അടയ്ക്കാൻ നിർദേശം നൽകി. കോവിഡ്19 വ്യാപനം തടയുന്നതിനാണ് പുതിയ തീരുമാനം. എന്നാൽ കഫ്റ്റീരിയ, ഫാസ്റ്റ് ഫൂഡ് വിതരണം ചെയ്യുന്ന റസ്റ്ററന്റുകൾ എന്നിവയ്ക്ക് ഈ നിയമം ബാധകമല്ല. ഇവർക്ക് ഡെലിവറി സർവീസും അനുവദിച്ചിട്ടുണ്ട്.
നേരത്തെ അജ്മാനിലെ ഭക്ഷ്യ സ്ഥാപനങ്ങൾക്ക് അർധരാത്രി 12ന് അടയ്ക്കണമെന്നായിരുന്നു നിർദേശം. ഇതിൽ പിന്നീട് ഇളവ് നൽകി. എമിറേറ്റിൽ മലയാളികളടക്കം ഒട്ടേറെ ഇന്ത്യക്കാർ കഫെകളും റസ്റ്ററന്റുകളും നടത്തുന്നുണ്ട്.