പിഎസ്സി ഉദ്യോഗാർത്ഥികൾ നടത്തുന്ന സമരത്തിന് പിന്തുണ നൽകി രാഹുൽ ഗാന്ധി സമരപ്പന്തലിൽ എത്തി. ഉദ്യോഗാർത്ഥികളുമായി രാഹുൽ ഗാന്ധി സംസാരിച്ചു.
ഐശ്വര്യ കേരളയാത്രയുടെ സമാപന സമ്മേളനത്തിൽ എത്തിയതിന് ശേഷം രാഹുൽ ഗാന്ധി സമരപന്തലിൽ എത്തുകയായിരുന്നു. സിപിഒ സമര പന്തലിലാണ് രാഹുൽ ഗാന്ധി ആദ്യമായി എത്തിയത്.
ശശി തരൂർ, രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി എന്നിവർ രാഹുൽ ഗാന്ധിക്കൊപ്പമുണ്ട്. സമരം ചെയ്യുന്നവരുടെ പ്രതിനിധികളും നേതാക്കളും രാഹിൽ ഗാന്ധിക്ക് കാര്യങ്ങൾ വിശദീകരിച്ചു.