ബഹ്റൈനിൽ വാടകക്കു നല്കുന്ന കാറുകളുടെ പഴക്കം ആറു വര്‍ഷമാക്കാന്‍ തീരുമാനം
ബഹ്റൈനിൽ വാടകക്കു നല്കുന്ന കാറുകളുടെ പഴക്കം ആറു വര്‍ഷമാക്കാന്‍ തീരുമാനം. നിലവില്‍ അഞ്ചു വര്‍ഷമാണ് പഴക്കം നിര്‍ണയിച്ചിട്ടുള്ളത്. റെൻറ് എ കാര്‍ കമ്പനികള്‍ക്ക് ഇത് സഹായകമാകും. നിക്ഷേപപദ്ധതികള്‍ ആകര്‍ഷിക്കുന്നതിന് നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ബഹ്റൈന്‍ നിക്ഷേപകര്‍ക്ക് കൂടുതല്‍ അവസരമൊരുക്കുന്നതിന് ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ലളിതമാക്കാന്‍ തീരുമാനിച്ചു.
സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് ധനകാര്യ മന്ത്രാലയം സര്‍പ്പിച്ച നിര്‍ദേശങ്ങള്‍ മന്ത്രിസഭ അംഗീകരിച്ചു. 2019-2022 വര്‍ഷങ്ങളില്‍ സര്‍ക്കാറിന്റെ കീഴില്‍ നടപ്പാക്കുന്ന ചെറുകിട, ഇടത്തരം പദ്ധതികളുടെ പ്രവര്‍ത്തനം 74 ശതമാനം പൂര്‍ത്തീകരിച്ചതായി യോഗത്തിൽ റിപ്പോര്‍ട്ട് ചെയ്തു.