അനാശാസ്യ പ്രവര്‍ത്തനം; ഒമാനിൽ അഞ്ച് പ്രവാസികള്‍ അറസ്റ്റില്‍

അനാശാസ്യ പ്രവര്‍ത്തനം; ഒമാനിൽ അഞ്ച് പ്രവാസികള്‍ അറസ്റ്റില്‍

ഒമാനിൽ അനാശാസ്യ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഒരു സ്‍ത്രീ ഉള്‍പ്പെടെ അഞ്ച് പ്രവാസികള്‍ അറസ്റ്റിൽ . റോയല്‍ ഒമാന്‍ പൊലീസ് സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തിറക്കിയ പ്രസ്‍താവനയിലാണ് ഇക്കാര്യം അറിയിച്ചത്.

മാന്യതക്കും പൊതു മര്യാദകള്‍ക്കും നിരക്കാത്ത പ്രവൃത്തികളില്‍ ഏര്‍പ്പെട്ടതിനായിരുന്നു അറസ്റ്റെന്നാണ് പൊലീസ് അറിയിച്ചത്. ദക്ഷിണ ശര്‍ഖിയ ഗവര്‍ണറേറ്റിലായിരുന്നു സംഭവം. തൊഴില്‍, താമസ നിയമങ്ങള്‍ ലംഘിച്ചായിരുന്നു ഇവര്‍ രാജ്യത്ത് കഴിഞ്ഞിരുന്നതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

Leave A Reply
error: Content is protected !!