ഒമാനിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വർധനവ് .രോഗ ബാധയെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം പുതിയ ഉയരത്തിലാണ്. 26 പേരെ കൂടി പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 171 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 59 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. റോയൽ ആശുപത്രിയിലെ ഐ .സി.യുവിലുള്ളവരുടെ എണ്ണം 11 ആയി ഉയർന്നു.
തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ളവർ പ്രായമായവരും വാക്സിൻ മുൻഗണന പട്ടികയിൽ ഉൾപ്പെട്ടവരുമാണ്. മുൻഗണന പട്ടികയിലുള്ളവർ അപകടം ഒഴിവാക്കാൻ വാക്സിൻ സ്വീകരിക്കണമെന്നതാണ് ഇത് കാണിക്കുന്നതെന്നും ഡോ. സക്കരിയ അൽ ബലൂഷി പറഞ്ഞു. ഒമാനിൽ 330 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ മൊത്തം രോഗികളുടെ എണ്ണം 1,39,692 ആയി. 195 പേർക്കുകൂടി രോഗം ഭേദമായി. 1,30,848 പേരാണ് ഇതുവരെ രോഗമുക്തരായത്. മൂന്നു പേർകൂടി മരിച്ചു. 1555 പേരാണ് ഇതുവരെ മരിച്ചത്.