ഒമാനിലേക്കുള്ള വിദേശി തൊഴിലാളികളുടെ റിക്രൂട്ട്മെൻറ് വർധിച്ചു.കഴിഞ്ഞ ഡിസംബർ അവസാനം 14.06 ലക്ഷം വിദേശ തൊഴിലാളികളാണ് രാജ്യത്ത് ഉണ്ടായിരുന്നത്.ജനുവരി അവസാനം ഇത് 14.39 ലക്ഷമായി ഉയർന്നു. ബിരുദധാരികളായ വിദേശികളുടെ എണ്ണം 2.3 ശതമാനം വർധിച്ച് 1,14,812 ആയി.
മാസ്റ്റേഴ്സ്, പിഎച്ച്.ഡി യോഗ്യതയുള്ളവരുടെ എണ്ണം 8892ൽ നിന്ന് 9100 ആയും ഉയർന്നു. ജനറൽ ഡിപ്ലോമ യോഗ്യതയുള്ളവരുടെ എണ്ണത്തിലും വർധനയുണ്ട്. 2.36 ലക്ഷത്തിൽനിന്ന് 2.42 ലക്ഷമായാണ് ഇത് ഉയർന്നത്. അതേസമയം, അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയുള്ളവരുടെ എണ്ണം കുറഞ്ഞതായും ദേശീയ സ്ഥിതിവിവര കേന്ദ്രത്തിന്റെ റിപ്പോർട്ട് പറയുന്നു.