പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ വിമാനത്തിന് വ്യോമ മേഖലയിലൂടെ പറക്കാൻ അനുമതി നൽകി ഇന്ത്യ. ചൊവ്വാഴ്ചയാണ് അദ്ദേഹം ശ്രീലങ്കയിലേക്ക് പോകുന്നത്.രണ്ട് ദിവസത്തെ യാത്രക്കാണ് ഇമ്രാൻ ഖാൻ ശ്രീലങ്കയിലേക്ക് പോകുന്നത്.
പ്രധാനമന്ത്രിയായ ശേഷം ആദ്യമായിട്ടാണ് അദ്ദേഹത്തിന്റെ ലങ്ക സന്ദർശനം. പ്രസിഡന്റ് ഗോതബയ രാജപക്സെ, പ്രധാനമന്ത്രി മഹീന്ദ രാജപക്സെ, വിദേശകാര്യ മന്ത്രി ദിനേശ് ഗുണവർധന എന്നിവരുമായി ചർച്ച നടത്തും.