ശ്രീലങ്കയുടെ ഫാസ്റ്റ് ബൗളിംഗ് കോച്ചായി ചുമതലയെടുത്ത് മൂന്ന് ദിവസം കഴിഞ്ഞ് തന്റെ രാജി സമര്‍പ്പിച്ച ചാമിന്ദ വാസിനെതിരെ ലങ്കന്‍ ബോര്‍ഡ് പുറത്ത് വിട്ട കാര്യം മുന്‍ താരം ടീം വെസ്റ്റിന്‍ഡീസിലേക്ക് യാത്രയാകുന്നതിന് തൊട്ടുമുമ്പ് വേതനം കൂട്ടിചോദിച്ചുവെന്നതായിരുന്നു. ഈ അവസാന നിമിഷത്തെ വര്‍ദ്ധനവ് വാസില്‍ നിന്നുള്ള നിരുത്തരവാദിത്വപരമായ സമീപനമെന്നാണ് ബോര്‍ഡ് അറിയിച്ചത്.
മുന്‍ പേസ് ബൗളിംഗ് കോച്ച് ഡേവിഡ് സാക്കറിന്റെ അതേ വേതനമേ താന്‍ ആവശ്യപ്പെട്ടുള്ളുവെന്നും വാസ് പറഞ്ഞു. അന്താരാഷ്ട്ര പരിചയം വളരെ കുറച്ച് മാത്രമുള്ള വിദേശ കോച്ചുമാര്‍ക്ക് ശ്രീലങ്ക ഉയര്‍ന്ന വേതനം നല്കുമ്പോളും സ്വദേശ കോച്ചുകള്‍ക്ക് തീരെ കുറഞ്ഞ വേതനമാണ് ബോര്‍ഡ് നല്‍കുന്നതെന്നാണ് പൊതുവേയുള്ള ആരോപണം.
13 വര്‍ഷത്തെ അന്താരാഷ്ട്ര കരിയര്‍ ഉള്ള താരമാണ് ചാമിന്ദ വാസ്. 761 അന്താരാഷ്ട്ര വിക്കറ്റുകളാണ് മൂന്ന് ഫോര്‍മാറ്റുകളിലായി താരം സ്വന്തമാക്കിയിട്ടുള്ളത്.