മുനിസിപ്പൽ തെരഞ്ഞെടുപ്പ്​; ഗുജറാത്തിൽ ബി.ജെ.പിക്ക്​ മുന്നേറ്റം

മുനിസിപ്പൽ തെരഞ്ഞെടുപ്പ്​; ഗുജറാത്തിൽ ബി.ജെ.പിക്ക്​ മുന്നേറ്റം

ഗുജറാത്തിലെ ആറ്​ മുനിസിപ്പൽ കോർപറേഷനിലേക്ക്​ നടന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക്​ മുന്നേറ്റം. ആറ്​ മുനിസിപ്പൽ കോർപറേഷനുകളിലെ 576 സീറ്റുകളിലേക്കാണ്​ മത്സരം. വോ​ട്ടെണ്ണൽ പുരോഗമിക്കു​േമ്പാൾ 286 സീറ്റുകൾ നേടി ബി.ജെ.പി ലീഡ്​ ചെയ്യുകയാണ്​. 42 സീറ്റുകൾ മാത്രമാണ്​ കോൺ​ഗ്രസിന്​ നേടാനായത്​.

അഹ്​മദാബാദ്​ കോർ​പറേഷനിൽ ബി.ജെ.പി 81 സീറ്റുകളിലും കോൺ​ഗ്രസ്​ 16 സീറ്റുകളിലുമാണ്​ ലീഡ്​ ചെയ്യുന്നത്​. സൂറത്തിൽ ബി.ജെ.പിക്ക്​ 56 സീറ്റിലും കോൺഗ്രസ്​​ എട്ടു സീറ്റിലും നേട്ടമുണ്ടാക്കി. വഡോദരയിൽ ബി.ജെ.പി 27 സീറ്റുകളിലും കോൺഗ്രസ്​ എട്ടു സീറ്റുകളിലും ലീഡ്​ ചെയ്യുന്നുണ്ട്​. രാജ്​കോട്ടിൽ 48 സീറ്റുകളിൽ ഏകപക്ഷീയമായാണ്​ ബി.ജെ.പിയുടെ മുന്നേറ്റം.

Leave A Reply
error: Content is protected !!