സൗദിയിൽ 335 പേർക്ക് കോവിഡ്; 323 പേർ രോഗമുക്തരായി

സൗദിയിൽ 335 പേർക്ക് കോവിഡ്; 323 പേർ രോഗമുക്തരായി

സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിൽ 335 പേർക്കാണ്​ പുതുതായി രോഗം സ്ഥിരീകരിച്ചത്​. 323 പേർ രോഗമുക്തരായി.രാജ്യത്ത് വിവിധ ഭാഗങ്ങളിൽ ചികിത്സയിൽ കഴിയുന്നവരിൽ നാലു പേർ മരിച്ചു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 375668 ആയി.

ഇതിൽ 366735 പേർ സുഖം പ്രാപിച്ചു. ആകെ മരണസംഖ്യ 6470 ആയി. 2463 പേർ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയിൽ കഴിയുന്നു. ഇവരിൽ 486 പേരുടെ നില ഗുരുതരമാണ്.ചികിത്സയിലുള്ള ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കോവിഡ്​ മുക്തി നിരക്ക്​ 97.6 ശതമാനവും മരണനിരക്ക്​ 1.7 ശതമാനവുമാണ്​.

Leave A Reply
error: Content is protected !!