ബൈക്കിടിച്ച് അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം

ബൈക്കിടിച്ച് അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം

പാലക്കാട് (ചെന്നൈ ): ഇരുചക്രവാഹനമിടിച്ച് കാൽനടയാത്രക്കാരനായ അഞ്ചുവയസ്സുകാരൻ മരിച്ചു. കൃഷ്ണഗിരി – പാലക്കോടിനടുത്ത് കഴിഞ്ഞദിവസം രാവിലെയായിരുന്നു അപകടം. ധർമപുരിയിൽനിന്ന് പാലക്കോട്ട് ബന്ധുവീട്ടിലെത്തിയ പ്രഗദീഷാണ് (5) മരിച്ചത്.

സ്വകാര്യ സ്കൂളിൽ യു.കെ.ജി. വിദ്യാർഥിയായിരുന്നു പ്രഗദീഷ് . ബന്ധുവീട്ടിൽനിന്ന് കടയിൽപ്പോകാനായി ഇറങ്ങിയ ബാലൻ റോഡിൽ നടന്നുപോകുമ്പോൾ അമിതവേഗത്തിലെത്തിയ ബൈക്ക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. പരിക്കുകളോടെ ആദ്യം പാലക്കോട് സർക്കാർ ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ നഷ്ടപ്പെട്ടിരുന്നു .മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റി.

Leave A Reply
error: Content is protected !!