മഹാരാഷ്ട്രയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നു

മഹാരാഷ്ട്രയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നു

മഹാരാഷ്ട്രയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നു.പത്തുദിവസ ത്തിനകത്ത് അറുപതിനായിരത്തിനടുത്തേക്കാണ് കോവിഡ് ബാധിതരുടെ എണ്ണം വർദ്ധിച്ചത്. മറ്റൊരു ലോക്ഡൗണെന്ന മുഖ്യമന്ത്രി ഉദ്ധവ് താക്കറേയുടെ സൂചനയിലേക്ക് കാര്യങ്ങൾ നീങ്ങുന്നുവെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ സൂചിപ്പിക്കുന്നത്.

ഫെബ്രുവരി 10ന് രോഗബാധിതരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയിരുന്നു. ഫെബ്രുവരി 1 മുതൽ 9 വരെ പ്രതിദിനം 2500 എന്നതായിരുന്നു രോഗബാധിതരുടെ എണ്ണം. ഇതാണ് ആറായിരത്തിലേക്ക് കുത്തനെ കയറിയത് . എന്നാൽ ഈ ആഴ്ചയിൽ മാത്രം പുതുതായി വൈറസ് ബാധിച്ചവരുടെ എണ്ണം 59,937 ആയി.

Leave A Reply
error: Content is protected !!