വടക്കഞ്ചേരിയിൽ കാർ തട്ടുകടയിലേക്ക് ഇടിച്ചുകയറി ഒരാൾക്ക് പരുക്ക്

വടക്കഞ്ചേരിയിൽ കാർ തട്ടുകടയിലേക്ക് ഇടിച്ചുകയറി ഒരാൾക്ക് പരുക്ക്

വടക്കഞ്ചേരി : കാർ തട്ടുകടയിലേക്ക് ഇടിച്ചുകയറി ഒരാൾക്ക് പരിക്ക്.രണ്ട് സ്‌കൂട്ടറുകൾ തകർന്നു.വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയിൽ തേനിടുക്കിന് സമീപമാണ് സംഭവം .കടയിലെ ജീവനക്കാരൻ പരുവാശ്ശേരി മണികണ്ഠനാണ് (40) പരിക്കേറ്റത്. കഴിഞ്ഞ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് അപകടം.

വടക്കഞ്ചേരിഭാഗത്തേക്ക് വരികയായിരുന്ന അമിതവേഗത്തിലെത്തിയ കാർ നിർത്തിയിട്ടിരുന്ന സ്‌കൂട്ടറിലും തട്ടുകടയിലേക്കും ഇടിച്ചുകയറുകയായിരുന്നു. കടയിൽ ആൾക്കാരുണ്ടായിരുന്നെങ്കിലും എല്ലാവരും ഓടിമാറി. വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാതാ നിർമാണക്കമ്പനി വാടകക്കെടുത്ത കാറാണ് അപകടത്തിൽപ്പെട്ടത്. കടയിലെ ചായപ്പാത്രത്തിലെ ചൂടുവെള്ളം വീണാണ് മണികണ്ഠന് പരിക്കേറ്റത്.മണികണ്ഠനെ തൃശ്ശൂർ മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ കട ഭാഗികമായി തകർന്നു.  കടയുടമയായ പരമന്റെയും കടയിൽ ഭക്ഷണംകഴിക്കാനെത്തിയ മറ്റൊരാളുടെയും സ്‌കൂട്ടറുകളാണ് ഇടിയുടെ ആഘാതത്തിൽ തകർന്നത്.

Leave A Reply
error: Content is protected !!