സ്റ്റാർ ലിങ്കിലൂടെ ഈ വർഷം ഇരട്ടിവേഗത്തിൽ ഇന്റർനെറ്റ് എത്തിക്കാനാവുമെന്ന് കമ്പനി മേധാവി ഇലോൺ മസ്ക്

സ്റ്റാർ ലിങ്കിലൂടെ ഈ വർഷം ഇരട്ടിവേഗത്തിൽ ഇന്റർനെറ്റ് എത്തിക്കാനാവുമെന്ന് കമ്പനി മേധാവി ഇലോൺ മസ്ക്

സ്പേസ് എക്സിന്റെ ഉപഗ്രഹാധിഷ്ടിത ഇന്റർനെറ്റ് സേവനമായ സ്റ്റാർ ലിങ്കിലൂടെ ഈ വർഷം ഇരട്ടിവേഗത്തിൽ ഇന്റർനെറ്റ് എത്തിക്കാനാവുമെന്ന് കമ്പനി മേധാവി ഇലോൺ മസ്ക്. സ്റ്റാർ ലിങ്ക് ഇന്റർനെറ്റ് വേഗം സെക്കന്റിൽ 130 എംബി വരെ ലഭിച്ചെന്ന ഒരാളുടെ ട്വീറ്റിന് മറുപടിയെന്നോണമാണ് ഈ വർഷം അവസാനത്തോടെ 300 എംബിപിഎസിലേക്ക് വേഗം വർധിക്കുമെന്ന് മസ്ക് പ്രഖ്യാപിച്ചത്.

ഇന്ന് നമ്മൾക്കാർക്കും ലഭിക്കാത്ത അത്രയും വേഗമാണ് മസ്ക് വാഗ്ദാനം ചെയ്യുന്നത്. എന്നാൽ നഗര പ്രദേശങ്ങളിൽ എപ്പോഴും സെല്ലുലാർ നെറ്റ് വർക്കിനായിരിക്കും മുൻതൂക്കം ഉണ്ടാവുകയെന്നും ജനത്തിരക്ക് കുറഞ്ഞ മേഖലകളിലാണ് ഉപഗ്രഹ ഇന്റർനെറ്റ് ഫലപ്രദമാവുകയെന്നും മസ്ക് മറ്റൊരു ട്വീറ്റിൽ പറഞ്ഞു.

ഉപഗ്രഹങ്ങളിൽനിന്ന് നേരിട്ട് ഇന്റർനെറ്റ് എത്തിക്കുന്ന പദ്ധതിയാണ് സ്റ്റാർലിങ്ക്. ഒപ്റ്റിക്കൽ ഫൈബർ ശൃംഖല എത്തിച്ചേരാത്ത ഒറ്റപ്പെട്ട ഇടങ്ങളിലുൾപ്പടെ അതിവേഗ ഇന്റർനെറ്റ് സേവനമെത്താൻ ഈ പദ്ധതി സഹായിക്കും.

Leave A Reply
error: Content is protected !!