ഒഡീഷയിൽ ഭീകരർ സ്ഥാപിച്ചിരുന്ന സ്ഫോടക വസ്തുക്കൾ സുരക്ഷാ സേന പിടിച്ചെടുത്തു.അതിർത്തി രക്ഷാ സേനയാണ് സ്ഫോടക വസ്തുക്കൾ പിടിച്ചെടുത്തത്. മാൽക്കജഗിരി ജില്ലയിലെ ജോദമാമ്പ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള കാദലിബാന്ദ വനമേഖലയിൽ നിന്നാണ് സ്ഫോടക ശേഖരം കണ്ടെടുത്തതെന്ന് ബിഎസ്എഫ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
5 കിലോ ടിഫിൻ ബോംബുകളും 2 പ്രഷർ കുക്കർ ഐഇഡികളും ഉൾപ്പെടെയുള്ളവയാണ് പിടിച്ചെടുത്തത്. ഭീകരർ ആക്രമണം നടത്താൻ പദ്ധതിയിട്ടതായി സൈന്യത്തിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മേഖലയിൽ പരിശോധന നടത്താൻ സൈന്യം തീരുമാനിച്ചത്.