തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥർക്ക് കോവിഡ് വാക്‌സിനേഷൻ ആരംഭിച്ചു

തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥർക്ക് കോവിഡ് വാക്‌സിനേഷൻ ആരംഭിച്ചു

സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥർക്ക് കോവിഡ് വാക്‌സിനേഷൻ തുടങ്ങി. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ ആദ്യ വാക്‌സിൻ സ്വീകരിച്ചു. തിരഞ്ഞെടുപ്പിന് മുൻപ് ചുമതലയുള്ള എല്ലാ ഉദ്യോഗസ്ഥർക്കും വാക്‌സിൻ നൽകുമെന്ന് അദ്ദേഹം പറഞ്ഞു.

വാക്‌സിനേഷനായി തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥരുടെ ഡാറ്റാ ബേസ് തയ്യാറാക്കി കോവിഡ് പോർട്ടലിൽ നൽകാൻ ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകിയതായും അദ്ദേഹം അറിയിച്ചു. കോവിഷീൽഡ് വാക്‌സിനാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സ്വീകരിച്ചത്. ആദ്യഘട്ടത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിലുള്ള എല്ലാവർക്കും വാക്‌സിൻ നൽകും.

Leave A Reply
error: Content is protected !!