വിവാദമായ അമ്പയേഴ്സ് കോൾ നിയമം എടുത്തുകളഞ്ഞേക്കുമെന്ന് റിപ്പോർട്ട്

വിവാദമായ അമ്പയേഴ്സ് കോൾ നിയമം എടുത്തുകളഞ്ഞേക്കുമെന്ന് റിപ്പോർട്ട്

ലണ്ടൻ: ഡിസിഷൻ റിവ്യു സിസ്റ്റത്തിലെ (ഡി.ആർ.എസ്) വിവാദമായ അമ്പയേഴ്സ് കോൾ നിയമം എടുത്തുകളഞ്ഞേക്കുമെന്ന് റിപ്പോർട്ട്.

കഴിഞ്ഞ ദിവസം നടന്ന മാർലിബോൺ ക്രിക്കറ്റ് ക്ലബ്ബിന്റെ (എം.സി.സി) യോഗത്തിൽ ഇക്കാര്യം സംബന്ധിച്ച ചർച്ചകൾ നടന്നതായി എം.സി.സി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ക്രിക്കറ്റിലെ നിയമനിർമ്മാണം നടത്തുന്ന സംഘടനയാണ് എം.സി.സി.

കോവിഡിന്റെ പശ്ചാത്തലത്തിൽ ഓൺലൈനായാണ് മാർലിബോൺ ക്രിക്കറ്റ് ക്ലബ്ബിന്റെ യോഗം നടന്നത്. ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി, കുമാർ സംഗക്കാര, റിക്കി പോണ്ടിങ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തിരുന്നു.

2016-ലാണ് ഐ.സി.സി അമ്പയേഴ്സ് കോൾ നിയമം നടപ്പാക്കുന്നത്. സാങ്കേതിക വിദ്യയുടെ സഹായം തേടുന്നുണ്ടെങ്കിലും തീരുമാനത്തിൽ ഓൺ ഫീൽഡ് അമ്പയർമാർക്ക് പങ്കുണ്ടാകാൻ വേണ്ടിയാണ് ഈ നിയമം നടപ്പാക്കിയത്.

Leave A Reply
error: Content is protected !!