കോവിഡ് നിയമ ലംഘനം; ഖത്തറിൽ 263 പേർ അറസ്റ്റിൽ

കോവിഡ് നിയമ ലംഘനം; ഖത്തറിൽ 263 പേർ അറസ്റ്റിൽ

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ ആരോഗ്യ അധികാരികള്‍ നിര്‍ദേശിച്ചിട്ടുള്ള കൊവിഡ് മുന്‍കരുതല്‍ നടപടികള്‍ ലംഘിക്കുന്നവരുടെ എണ്ണം ദിനം പ്രതി വര്‍ധിച്ചു വരികയാണ്. ഇന്ന് ഇത്തരത്തില്‍ അറസ്റ്റിലായത് 263 പേരാണ്.
പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കാത്തതിന് 241 പേരും വാഹനത്തില്‍ ആളുകളുടെ പരിധി ലംഘിച്ചതിന് 21 പേരുമാണ് ഇന്ന് അറസ്റ്റിലായത്. ഇവരെ തുടര്‍ നടപടികള്‍ക്കായി ആഭ്യന്തര മന്ത്രാലയം പബ്ലിക് പ്രോസിക്യൂഷനിലേക്ക് റഫര്‍ ചെയ്തു.
ഇതോടെ മാസ്‌ക് ധരിക്കുന്നതില്‍ വീഴ്ച വരുത്തിയതിന് അറസ്റ്റിലായവരുടെ എണ്ണം 14,784 ആയി. അതേസമയം, 636 പേരാണ് വാഹനത്തില്‍ ആളുകളുടെ പരിധി ലംഘിച്ചതിന് ഇതുവരെ അറസ്റ്റിലായത്.
Leave A Reply
error: Content is protected !!