അം​ഗീകാരമില്ലാതെ ‘കൊ​റോ​ണി​ൽ’ മ​ഹാ​രാ​ഷ്ട്ര​യി​ൽ അനുവദിക്കില്ല : മ​ന്ത്രി അ​നി​ൽ ദേ​ശ് മു​ഖ്

അം​ഗീകാരമില്ലാതെ ‘കൊ​റോ​ണി​ൽ’ മ​ഹാ​രാ​ഷ്ട്ര​യി​ൽ അനുവദിക്കില്ല : മ​ന്ത്രി അ​നി​ൽ ദേ​ശ് മു​ഖ്

മും​ബൈ: ആ​രോ​ഗ്യ സം​ഘ​ട​ന​കളുടെ അം​ഗീകാരമില്ലാതെ ബാബാ രാംദേവിന്റെ പ​ത​ഞ്ജ​ലി​യു​ടെ ‘കൊ​റോ​ണി​ൽ’ സം​സ്ഥാ​ന​ത്ത് വി​ൽ​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് മ​ഹാ​രാ​ഷ്ട്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​നി​ൽ ദേ​ശ്മു​ഖ്.

‘ലോ​കാ​രോ​ഗ്യ സം​ഘ​ട​ന, ഐ‌​എം‌​എ എ​ന്നി​വ​യി​ൽ​നി​ന്നും ശ​രി​യാ​യ സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ ഇ​ല്ലാ​തെ കൊ​റോ​ണി​ൻ വി​ൽ​പ്പ​ന മ​ഹാ​രാ​ഷ്ട്ര​യി​ൽ അ​നു​വ​ദി​ക്കി​ല്ല- ‘മ​ന്ത്രി അ​നി​ൽ ദേ​ശ്മു​ഖ് വ്യക്തമാക്കി .കോ​വി​ഡ് പ്ര​തി​രോ​ധ മ​രു​ന്ന് എ​ന്ന് അവകാശവാദമുന്നയിച്ച് പു​റ​ത്തി​റ​ക്കി​യ കൊ​റോ​ണി​ലി​ന് അം​ഗീ​കാ​രം ല​ഭി​ച്ച​താ​യി ബാ​ബ രാം​ദേ​വ് രംഗത്തെത്തിയിരുന്നു .

എ​ന്നാ​ൽ കോ​വി​ഡ് പ്ര​തി​രോ​ധ​മ​രു​ന്ന് എ​ന്ന നി​ല​യി​ൽ ഒ​രു ത​ര​ത്തി​ലു​ള്ള പ​ര​മ്പ​രാ​ഗ​ത ചി​കി​ത്സാ​രീ​തി​ക​ൾ​ക്കും അ​നു​മ​തി ന​ൽ​കി​യി​ട്ടി​ല്ലെ​ന്ന്  ലോകാ​രോ​ഗ്യ സം​ഘ​ട​ന ചൂ​ണ്ടി​ക്കാ​ട്ടിയിരുന്നു . രാം​ദേ​വി​ന്‍റെ അ​വ​കാ​ശ വാ​ദം പൂർണമായും ത​ള്ളി​ക്ക​ള​യു​ന്ന​താ​യി​രു​ന്നു ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ പ്ര​സ്താ​വ​ന.

Leave A Reply
error: Content is protected !!