ആഴക്കടൽ മത്സ്യബന്ധന വിവാദം: ‘എല്ലാ നടപടികളും പിന്‍വലിക്കണം’ സര്‍ക്കാരിനെതിരെ കെസിബിസി

ആഴക്കടൽ മത്സ്യബന്ധന വിവാദം: ‘എല്ലാ നടപടികളും പിന്‍വലിക്കണം’ സര്‍ക്കാരിനെതിരെ കെസിബിസി

തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധന വിവാദത്തില്‍‌ സര്‍ക്കാരിനെതിരെ കെസിബിസി. മല്‍സ്യത്തൊഴിലാളികളോട് കൂടിയാലോചന നടത്താതെ വിദശകമ്പനിയുമായി സര്‍ക്കാര്‍ ധാരണാപത്രത്തില്‍ ഒപ്പിട്ടത് പ്രതിഷേധാര്‍ഹമാണ് .പ്രതിപക്ഷ പ്രതിഷേധത്തിനൊടുവിലാണെങ്കിലും അത് പിന്‍വലിക്കാനെടുത്ത തീരുമാനം ആശ്വാസകരവുമാണ്.

2018 മുതല്‍ ഈ വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ള നടപടികളെല്ലാം നിലനില്‍ക്കുകയാണ് . ഈ സാഹചര്യത്തില്‍ വിദേശകമ്പനി മറ്റേതെങ്കിലും മാര്‍ഗത്തിലൂടെ പദ്ധതി പ്രാബല്യത്തില്‍ വരുത്താന്‍ ശ്രമിക്കുമോ എന്ന് തീരവാസികള്‍ ഭയപ്പെടുന്നു .  ആഴക്കടല്‍ ട്രോളിങ്ങിന് കുടൂതല്‍ ട്രോളറുകള്‍ക്ക് അനുമതി നല്‍കുന്നത് മല്‍സ്യപ്രജനനത്തെ ബാധിക്കുമെന്നും കെസിബിസി  വ്യക്തമാക്കി.

അതേസമയം കെഎസ്‌ഐഎൻസിയും  ഇഎംസിസിയും ചേര്‍ന്ന് ഒപ്പിട്ട 400 ട്രോളറുകളും ഒരു കപ്പലും നിര്‍മ്മിക്കാനുള്ള ധാരണാപത്രം മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം റദ്ദാക്കി. സർക്കാരിന്‍റെ നയങ്ങൾക്ക് വിരുദ്ധമാണ് ധാരണാപത്രമെന്ന് കണ്ടതിനെ തുടർന്നാണ് റദ്ദാക്കുന്നതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Leave A Reply
error: Content is protected !!