ജിയോ ബേബി സംവിധാനം ചെയ്ത മലയാള ചിത്രം ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്റെ തമിഴ് റീമേക്കില്‍ നായിക ഐശ്വര്യ രാജേഷ് ആണെന്ന് റിപ്പോര്‍ട്ട്. ജയംകൊണ്ടേന്‍, കണ്ടേന് കാതലൈ, സേട്ടൈ തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്ത കണ്ണനാണ് റീമേക്ക് ഒരുക്കുന്നത്.
ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് റൈറ്റ്സും കണ്ണൻ തന്നെയാണ് സ്വന്തമാക്കിയിരിക്കുന്നത്. ഒരേസമയം രണ്ട് ഭാഷകളിലും ചിത്രം സംവിധാനം ചെയ്യും. ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ വളരെയധികം സ്വാധീനിച്ചെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകളുടെ ദുരവസ്ഥ ചൂണ്ടിക്കാട്ടിയ ചിത്രം വളരെയധികം ചിന്തിപ്പിച്ചു എന്നും കണ്ണൻ ചൂണ്ടിക്കാട്ടി. എന്നാല്‍ നായികയെ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. താരങ്ങളെ പ്രഖ്യാപിച്ചാൽ ഉടൻ കാരക്കുടിയിൽ ചിത്രീകരണം ആരംഭിക്കും.