സുഹൃത്തുക്കൾക്കായി ഷെഫിന്റെ കുപ്പായമണിഞ്ഞ് മോഹൻലാൽ

സുഹൃത്തുക്കൾക്കായി ഷെഫിന്റെ കുപ്പായമണിഞ്ഞ് മോഹൻലാൽ

ജീത്തു ജോസഫിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ദൃശ്യം 2 പ്രേക്ഷകർ ഏറ്റെടുത്തതിന്റെ സന്തോഷത്തിലാണ് മോഹൻലാൽ.ഇപ്പോഴിതാ ഈ സന്തോഷത്തിന്റെ ഭാ​ഗമായി അടുത്ത സുഹൃത്തുക്കൾക്കായി ഭക്ഷണം പാചകം ചെയ്തു നൽകുന്ന മോഹൻലാലിന്റെ വീഡിയോ ആണ് വൈറലാവുന്നത്.

അഭിനയത്തിൽ മാത്രമല്ല, പാചകത്തിലും മോഹൻലാൽ വിദ​ഗ്ധനാണെന്ന് അദ്ദേഹത്തോട് അടുപ്പമുള്ളവർ പറയാറുണ്ട്. പാചകത്തോടുള്ള താരത്തിന്റെ താത്‌പര്യം വീഡിയോകളിൽ വ്യക്തമാണ്. സംവിധായകൻ പ്രിയദർശന്റെ മകളും നടിയുമായ കല്യാണിയാണ് മോഹൻലാലിന്റെ പാചക വീഡിയോ പകർത്തിയിരിക്കുന്നത്.ഈ വീഡിയോകൾ കല്യാണി തന്റെ ഇൻസ്റ്റാ​ഗ്രാം  സ്റ്റോറിയിലും പങ്കുവച്ചിട്ടുണ്ട്.

Leave A Reply
error: Content is protected !!