ഓണ്‍ലൈന്‍ ഗ്ലോബല്‍ മെഗാ വികസന ക്വിസ് മല്‍സര വിജയികളെ പ്രഖാപിച്ചു

ഓണ്‍ലൈന്‍ ഗ്ലോബല്‍ മെഗാ വികസന ക്വിസ് മല്‍സര വിജയികളെ പ്രഖാപിച്ചു

എറണാകുളം: നാട്ടില്‍ നടന്ന വികസന പദ്ധതികളെക്കുറിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് സംഘടിപ്പിച്ച ഓണ്‍ലൈന്‍ വികസന ക്വിസ് മല്‍സരത്തില്‍ വാളകം കുടുംബശ്രീ സി.ഡി.എസ് അക്കൗണ്ടന്റ് എന്‍.എം നിഷമോള്‍ ഒന്നാം സ്ഥാനം നേടി. കാക്കനാട് നിറ്റ ജെലാറ്റിന്‍ അസിസ്റ്റന്റ് മാനേജര്‍ മനാഷ് പി.കെയ്ക്കാണ് രണ്ടാം സ്ഥാനം. പെരുമ്പാവൂര്‍ അല്ലാപ്ര പാറപ്പുറത്ത് അനീഷ ജോണിനാണ് മൂന്നാം സ്ഥാനം.

50 ചോദ്യങ്ങള്‍ അടങ്ങിയ ക്വിസ് മല്‍സരത്തില്‍ നിരവധി പേര്‍ മുഴുവന്‍ മാര്‍ക്കും കരസ്ഥമാക്കിയതിനെ തുടര്‍ന്ന് ഇവരില്‍ നിന്ന് നറുക്കെടുപ്പിലൂടെ ജില്ലാ കളക്ടര്‍ എസ്.സുഹാസ് ആണ് വിജയികളെ കണ്ടെത്തിയത്. ഒന്നാം സമ്മാനം 10,000 രൂപ. രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തുന്നവര്‍ക്ക് 7500രൂപയും 5000 രൂപയും വീതമാണ് സമ്മാനം. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം കേരളത്തില്‍ നടന്ന വികസന പ്രവര്‍ത്തനങ്ങളെ അധികരിച്ചുള്ളതായിരുന്നു വികസന ക്വിസ് മല്‍സരം.

Leave A Reply
error: Content is protected !!