കത്തി കാട്ടി മോഷണം ; തലസ്ഥാനത്ത് രണ്ടുപേർ പിടിയിൽ

കത്തി കാട്ടി മോഷണം ; തലസ്ഥാനത്ത് രണ്ടുപേർ പിടിയിൽ

തിരുവനന്തപുരം : വനിതകളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിൽ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തി പണവും സ്വർണവും മോഷ്ടിച്ച സംഘത്തിലെ രണ്ടുപേർ പിടിയിൽ .വള്ളക്കടവ് പ്രിയദർശിനി നഗർ ഹസീന മൻസിലിൽ ഷബീർ അലി(36), വള്ളക്കടവ് പ്രിയദർശിനി നഗർ ലാൽ മൻസിലിൽ ലാൽ ഖാൻ(43) എന്നിവരെയാണ് വഞ്ചിയൂർ പോലീസ് പിടികൂടി അറസ്റ്റുചെയ്തത്.

2020 നവംബറിലാണ് സംഭവം. അഞ്ചംഗ മോഷണസംഘം പാറ്റൂരിൽ സ്ത്രീകൾ മാത്രമായി നടത്തിവന്ന ‘വീട്ടിലെ ഊണ്’ എന്ന ഫുഡ് പാഴ്‌സൽ സ്ഥാപനത്തിൽ അതിക്രമിച്ചുകടന്ന് വാതിൽ പൂട്ടിയിട്ട് കത്തി കാണിച്ച് ഭീഷണിപ്പെടുത്തി 40,000 രൂപയും ഒരു പവന്റെ സ്വർണമാലയും മൊബൈൽഫോണും കവർന്നെടുക്കുകയായിരുന്നു . വൈകീട്ട് നാലോടെയായിരുന്നു സംഭവം. മോഷണസംഘത്തിലെ അംഗങ്ങളായ മനോജ്, ഉണ്ണിക്കൃഷ്ണൻ എന്നിവരെ നേരത്തെ പോലീസ് അറസ്റ്റുചെയ്തിരുന്നു.

Leave A Reply
error: Content is protected !!