നെയ്യാറ്റിൻകരയിൽ കുടുംബകോടതി അനുവദിച്ചു

നെയ്യാറ്റിൻകരയിൽ കുടുംബകോടതി അനുവദിച്ചു

നെയ്യാറ്റിൻകര : നെയ്യാറ്റിൻ കരയിൽ കുടുംബകോടതി അനുവദിച്ചതായി കെ.ആൻസലൻ എം.എൽ.എ. മന്ത്രിസഭായോഗത്തിലാണ് തീരുമാനം. കുടുംബ കോടതിയ്ക്കായി നിയമസഭയിലടക്കം നിരവധി തവണ ഈ വിഷയം എം.എൽ.എ. ഉന്നയിച്ചിരുന്നു.

കോടതിക്ക് വേണ്ടി തത്ക്കാലത്തേക്ക് ബാർ അസോസിയേഷൻ ഉപയോഗിച്ചുവരുന്ന ഹാൾ വിട്ടുനൽകി. ഈ സ്ഥലം ജില്ലാ ജഡ്ജി കെ.ബാബു സന്ദർശിക്കുകയും സ്ഥലസൗകര്യത്തിൽ തൃപ്തി രേഖപ്പെടുത്തുകയും ചെയ്തതായും എം.എൽ.എ. അറിയിച്ചു. ജഡ്ജിയുടെ റിപ്പോർട്ട് ഹൈക്കോടതിക്കും സർക്കാരിനും സമർപ്പിക്കും. തുടർന്ന് മറ്റ് നടപടികൾ പൂർത്തിയാക്കി കോടതി ആരംഭിക്കാനാകും .

Leave A Reply
error: Content is protected !!