വട്ടിയൂർക്കാവ് :അമിതവേഗതയിൽ പാഞ്ഞ കാർ റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിനെ ഇടിച്ചുതെറിപ്പിച്ചു. വാഹനം വൈദ്യുതത്തൂണിലിടിച്ച് നിന്നതിനാൽ അപകടം ഒഴിവായി. കഴിഞ്ഞ ദിവസം വൈകീട്ട് നാലുമണിയോടെ മരുതം കുഴിയിലെ വിജിലൻസ് ഓഫീസിനു മുന്നിലാണ് സംഭവം.
മരുതംകുഴി പുതിയ പാലം വഴി സഞ്ചരിച്ച കൊടുങ്ങാനൂർ സ്വദേശി പി.ജയശങ്കർ ഓടിച്ചിരുന്ന നിർത്തിയിട്ടിരുന്ന വിജിലൻസ് സി.ഐ.സനൽകുമാറിന്റെ കാറിനു പിന്നിൽ ചെന്നിടിക്കുകയായിരുന്നു.
ഉറങ്ങിപ്പോയതിനാലാണ് അപകടം ഉണ്ടായതെന്ന് ജയശങ്കർ പോലീസിനോട് പറഞ്ഞു. എന്നാൽ, റോഡിൽ വലതുവശം ചേർന്ന് അമിതവേഗതയിലാണ് കാർ വന്നതെന്ന് നാട്ടുകാർ അഭിപ്രായപ്പെട്ടു.