ടൂൾ കിറ്റ് കേസ് ; ദിശ രവിക്ക്​ ജാമ്യം

ടൂൾ കിറ്റ് കേസ് ; ദിശ രവിക്ക്​ ജാമ്യം

ന്യൂഡൽഹി: കർഷക സമരവുമായി ബന്ധപ്പെട്ട ടൂൾകിറ്റ്​ കേസിൽ ആക്​ടിവിസ്റ്റ്​ ദിശ രവിക്ക്​ ജാമ്യം അനുവദിച്ച് ഡൽഹി ഹൈകോടതി.ഒരു ലക്ഷം രൂപയുടെ വ്യക്​തിഗത ബോണ്ടിലാണ്​ ജാമ്യം അനുവദിച്ചത്​. ഇതിന്​ പുറമേ രണ്ടാളുകളുടെ ജാമ്യവും നൽകണം. അറസ്റ്റിന് ശേഷം ​ പത്താം ദിവസമാണ്​ ദിശ രവിക്ക്​ ജാമ്യം ലഭിക്കുന്നത്​.

ഫെബ്രുവരി 13നാണ്​ ദിശ രവിയെ അറസ്റ്റ്​ ചെയ്തത്​​. ദിശയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്ന സമയത്ത് അവർക്കെതിരെ എന്ത്​ തെളിവുണ്ടെന്ന്​ കോടതി ചോദിച്ചു.

കർഷക സമരത്തെ പിന്തുണച്ച് സ്വീഡിഷ് കാലാവസ്ഥാ പ്രവർത്തക ഗ്രെറ്റ തുൻബർഗ് ട്വിറ്ററിൽ പങ്കുവെച്ച ടൂൾകിറ്റ് ഡോക്യുമെന്‍റുമായി ബന്ധപ്പെട്ടാണ് ഡൽഹി പൊലീസ് കേസെടുത്ത് ദിശ രവിയെ ബംഗളൂരുവിൽ വെച്ച് അറസ്റ്റ് ചെയ്തത്. ദിശയും കൂട്ടരുമാണ് ടൂൾകിറ്റ് ഗ്രെറ്റക്ക് നൽകിയതെന്നാണ് പൊലീസ് അവകാശപ്പെട്ടത് .

Leave A Reply
error: Content is protected !!