പിങ്ക് ബോള്‍ ടെസ്റ്റില്‍ ടീം ഇന്ത്യ മൂന്ന് പേസർമാരെ കളിപ്പിക്കണമെന്ന് ഗൗതം ഗംഭീർ

പിങ്ക് ബോള്‍ ടെസ്റ്റില്‍ ടീം ഇന്ത്യ മൂന്ന് പേസർമാരെ കളിപ്പിക്കണമെന്ന് ഗൗതം ഗംഭീർ

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ടീം ഇന്ത്യ മൂന്ന് പേസർമാരെ കളിപ്പിക്കണമെന്ന് മുൻ താരവും എം.പിയുമായ ഗൗതം ഗംഭീർ.

ഇഷാന്ത് ശർമ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവരെ ഇന്ത്യൻ ടീം കളിപ്പിക്കണമെന്ന് ഗംഭീർ അഭിപ്രായപ്പെട്ടു.

അതിനിടെ ഫിറ്റ്നസ് ടെസ്റ്റ് പാസായ പേസർ ഉമേഷ് യാദവ് ടീമിനൊപ്പം ചേർന്നിരുന്നു. എന്നാൽ ഉമേഷിന് മൂന്നാം ടെസ്റ്റിൽ അവസരം ലഭിച്ചേക്കില്ലെന്നാണ് ഗംഭീറിന്റെ അഭിപ്രായം. ക്രിക്കറ്റ് കണക്ട് എന്ന പരിപാടിയിൽ പങ്കെടുക്കവെയാണ് ഗംഭീർ ഇക്കാര്യം പറഞ്ഞത്.

”ഉമേഷ് യാദവ് പ്ലെയിങ് ഇലവനിൽ ഉണ്ടാകുമെന്ന് എനിക്ക് തോന്നുന്നില്ല. മൂന്ന് പേസർമാരെ കളിപ്പിക്കാനാണ് ഇന്ത്യയുടെ തീരുമാനമെങ്കിൽ അത് ഇഷാന്ത് ശർമ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവരായിരിക്കണം. സിറാജ് മികച്ച പ്രകടനമാണ് നടത്തിവരുന്നത്. പ്രത്യേകിച്ചും ഓസ്ട്രേലിയയിൽ അദ്ദേഹം ബൗൾ ചെയ്ത രീതി ശ്രദ്ധേയമായിരുന്നു. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിലും അദ്ദേഹം ബൗൾ ചെയ്ത രീതി പ്രശംസയർഹിക്കുന്നു. പ്രത്യേകിച്ചും ഫാസ്റ്റ് ബൗളർമാർക്ക് കാര്യമായ പിന്തുണയൊന്നും ലഭിക്കാതിരുന്ന സാഹചര്യത്തിൽ പന്തിനെ മൂവ് ചെയ്യിച്ച രീതി. ഈ മൂന്നു പേരുമാണ് എന്റെ അഭിപ്രായത്തിൽ പിങ്ക് ബോൾ ടെസ്റ്റ് കളിക്കേണ്ടത്.” – ഗംഭീർ വ്യക്തമാക്കി.

Leave A Reply
error: Content is protected !!