ഓഹരി സൂചികകൾ നേരിയ നേട്ടത്തിൽ ക്ലോസ്‌ചെയ്തു

ഓഹരി സൂചികകൾ നേരിയ നേട്ടത്തിൽ ക്ലോസ്‌ചെയ്തു

മുംബൈ: തുടക്കത്തിൽ നേട്ടം ലക്ഷ്യമിട്ടെങ്കിലും വില്പന സമ്മർദം നേരിട്ട സൂചികകൾ ചാഞ്ചാട്ടത്തിനൊടുവിൽ നേരിയ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

സെൻസെക്‌സ് 7.09 പോയന്റ് ഉയർന്ന് 49,751.41ലും നിഫ്റ്റി 32.10 പോയന്റ് നേട്ടത്തിൽ 14,707.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1657 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1213 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 158 ഓഹരികൾക്ക് മാറ്റമില്ല.

ഒഎൻജിസി, ഹിൻഡാൽകോ, ടാറ്റ സ്റ്റീൽ, ടാറ്റ മോട്ടോഴ്‌സ്, യുപിഎൽ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. കൊട്ടക് മഹീന്ദ്ര ബാങ്ക്, മാരുതി സുസുകി, ബജാജ് ഓട്ടോ, അദാനി പോർട്‌സ്, ഡിവീസ് ലാബ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു.

Leave A Reply
error: Content is protected !!