രാജ്യത്ത് ആദ്യമായി കോക്കനട്ട് പേസ്റ്റ് പുറത്തിറക്കി എം എം ഒറിജിനൽസ്

രാജ്യത്ത് ആദ്യമായി കോക്കനട്ട് പേസ്റ്റ് പുറത്തിറക്കി എം എം ഒറിജിനൽസ്

കൊച്ചി: നാളികേര വ്യവസായത്തിൽ 40 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള മെഴുക്കാട്ടിൽ മിൽസിന്റെ ഉടമസ്ഥതയിലുള്ള എം എം ഒറിജിനൽസ് രാജ്യത്ത് ഇത് ആദ്യമായി കോക്കനട്ട് പേസ്റ്റ് വിപണിയിലെത്തിക്കുന്നു. ബി 2 ബി വിഭാഗത്തിൽ 22 ഓളം ആഗോള ബ്രാൻഡുകളുമായുള്ള വിജയകരമായ സഹകരണത്തിന് ശേഷം ‘എംഎം ഒറിജിനൽസ് ’ എന്ന ബ്രാൻഡ് നാമത്തിൽ കോക്കനട്ട് പേസ്റ്റ് വിപണിയിലെത്തിച്ച് മെഴുക്കാട്ടിൽ മിൽസ് ബി 2 സി വിഭാഗത്തിലേക്ക് കൂടി ചുവടുവയ്ക്കുകയാണ്.

തിരക്കിട്ട നിത്യജീവിതത്തിൽ നാളികേരം ഉപയോഗിക്കുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കി കുറഞ്ഞ സമയത്തിൽ നിരവധി ഭക്ഷണ വിഭവങ്ങളിൽ നാളികേരം ഉപയോഗിക്കുവാനുള്ള അവസരമൊരുക്കുകയാണ് ഈ റെഡി ടു യൂസ് കോക്കനട്ട് പേസ്റ്റ്.

വെർജിൻ കോക്കനട്ട് ഓയിൽ അടങ്ങിയ നാളികേരത്തിന്റെ പേസ്റ്റ് രൂപമാണിത്. എളുപ്പത്തിൽ ഉപയോഗിക്കാൻ സാധിക്കുന്ന ഈ ഉൽപ്പന്നം തികച്ചും ആരോഗ്യപ്രദവുമാണ്. പേസ്റ്റ് രൂപത്തിലുള്ള ഇതിന്റെ സാന്ദ്രത മൂലം എല്ലാ വിഭവങ്ങളിലും ഇത് ഉപയോഗിക്കാൻ സാധിക്കും. ചിരകിയതോ അരച്ചതോ ആയ നാളികേരം, നാളികേരപ്പാൽ, എന്തിന് വറുത്ത നാളികേരത്തിന് പകരമായി വരെ ഈ ഉൽപ്പന്നം ഉപയോഗിക്കാം.

ബഹുമാന്യ കൃഷി വകുപ്പ് മന്ത്രി ശ്രീ വി. എസ് സുനിൽ കുമാർ അടുത്തിടെ കോക്കനട്ട് പേസ്റ്റിന്റെ ആദ്യ വിൽപ്പന നിർവഹിച്ചു .

“രാസപദാർത്ഥങ്ങളൊന്നും ചേർക്കാത്ത മൂല്യ വർദ്ധിത നാളികേര ഉൽപ്പന്നങ്ങൾ ഉപഭോതാക്കളിലെത്തിക്കുന്നതിനായുള്ള വളരെ ഉപകാരപ്രദമായൊരു സംരഭമാണിത് . കേരളത്തിലെ നാളികേരത്തിൻറെ ഗുണനിലവാരം ഇന്ത്യയിലും ലോകമെമ്പാടുമുള്ള വിപണിയിലെത്തിക്കുന്നതിലൂടെ കേരളത്തിലെ നാളികേര കർഷകർക്ക് മികച്ച മൂല്യവും കച്ചവട രംഗത്ത് കൂടുതൽ നേട്ടവും ഉണ്ടാകട്ടെയെന്ന് ആശം സിക്കുന്നു “. മന്ത്രി സുനിൽ കുമാർ പറഞ്ഞു .

യാതൊരു തരത്തിലുള്ള പ്രിസർവേറ്റീവുകളോ ആന്റിഒക്സിഡന്റുകളോ ചേർക്കാതെ മികച്ച ഉല്‍പ്പന്നം ഉപഭോക്താക്കളിൽ എത്തിക്കുക എന്ന ലക്ഷ്യത്തിന്റെയും വർഷങ്ങളായുള്ള ഗവേഷണത്തിന്റെയും വിലപ്പെട്ട സമയത്തിന്റെയും ഫലമാണ് ഈ കോക്കനട്ട് പേസ്റ്റ്. ഞങ്ങളുടെ പേറ്റന്‍റ് ഉളള സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് നാളികേരത്തിന്‍റെ എല്ലാ ഗുണങ്ങളും അടങ്ങുന്ന സൗകര്യപ്രദമായ രൂപത്തിലാണ് ഈ ഉല്‍പ്പന്നം നിർമ്മിച്ചിരിക്കുന്നത് ”. മെഴുകാട്ടിൽ മിൽസ് എക്സിക്യുട്ടീവ് ഡയറക്ടര്‍ ഉബൈസ് അലി പറഞ്ഞു.

വ്യത്യസ്ത ഉപയോഗത്തിന് അനുയോജ്യമായ രീതിയിൽ പ്ലെയിൻ കോക്കനട്ട് പേസ്റ്റ്, റോസ്സ്റ്റഡ് കോക്കനട്ട് പേസ്റ്റ് എന്നിങ്ങനെ രണ്ട് വൈവിധ്യങ്ങൾ വിപണിയിൽ ലഭ്യമാണ്. റഫ്രിജറേഷനില്ലാതെ തന്നെ 12 മാസത്തോളം കേടു കൂടാതെ സൂക്ഷിക്കാൻ സാധിക്കുന്നതോടൊപ്പം വളരെ സുഗമമായ ഉപയോഗത്തിനായി മികച്ച പാക്കുകളിലുമാണ് കോക്കനട്ട് പേസ്റ്റ് ലഭിക്കുന്നത്. അഞ്ച് നാളികേരത്തിന്റെ ഗുണം ഒരൊറ്റ പാക്കിൽ ലഭിക്കുന്ന ഈ പേസ്റ്റ് നൂറു ശതമാനം പ്രകൃതിദത്തമാണ്. ജലാശം തീരെ ഇല്ലാത്തതിനാൽ പാചകം ചെയ്യുമ്പോൾ വളരെ കുറച്ചു മാത്രം ചേർത്താൽ മതിയാകും.

പണത്തിനൊത്ത മൂല്യമുളള ഈ ഉല്‍പ്പന്നം അടുക്കളയിൽ തികച്ചും അനിവാര്യമാണ് . ആമസോണ്‍, ഫ്ലിപ്പ്കാര്‍ട്ട് തുടങ്ങിയ മുന്‍നിര ഇ – കോമേഴ്സ് സൈറ്റുകളിലും റീട്ടെയിൽ ആയും ഉൽപ്പന്നം ലഭ്യമാണ്.

എം.ബി മുഹമ്മദലി – മാനേജിങ് പാർട്ണർ , മെഴുക്കാട്ടിൽ മിൽസ്, എം. ബി കോയക്കുട്ടി- ഫൗണ്ടർ പാർട്ണർ മെഴുക്കാട്ടിൽ മിൽസ്, ഉബൈസ് അലി-എക്സിക്യൂട്ടീവ് ഡയറക്ടർ, മെഴുകാട്ടിൽ മിൽസ്, സന്ധ്യ കുമാർ – ഷെഫ് ആൻഡ് റെസിപ്പി കൺസൽട്ടൻറ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Leave A Reply
error: Content is protected !!