വോട്ടര്‍ ബോധവത്കരണ പരിപാടി

വോട്ടര്‍ ബോധവത്കരണ പരിപാടി

കോട്ടയം:  നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടര്‍ ബോധവത്കരണ പരിപാടി നാളെ(ഫെബ്രുവരി 24) ഈരാറ്റുപേട്ടയില്‍ നടക്കും. സിസ്റ്റമാറ്റിക് വോട്ടര്‍ എജ്യുക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍റെ(സ്വീപ്) ഭാഗമായി സംഘടിപ്പിക്കുന്ന ചടങ്ങ് വൈകുന്നേരം നാലിന് സെന്‍ട്രല്‍ ജംഗ്ഷനില്‍ ജില്ലാ കളക്ടര്‍ എം. അഞ്ജന ഉദ്ഘാടനം നിര്‍വഹിക്കും.

സബ് കളക്ടര്‍ രാജീവ് കുമാര്‍ ചൗധരി മുഖ്യപ്രഭാഷണം നിര്‍വഹിക്കും. പാലാ ആര്‍.ഡി.ഒ ആന്റണി സ്‌കറിയ അധ്യക്ഷത വഹിക്കും. അരുവിത്തുറ സെന്‍റ് ജോര്‍ജ് കോളേജ് പ്രിന്‍സിപ്പൽ ഡോ. റെജി വര്‍ഗീസ് മേക്കാടന്‍, കാഞ്ഞിരപ്പള്ളി തഹസില്‍ദാര്‍ റോയ് തോമസ്, നാഷണല്‍ സര്‍വീസ് സ്‌കീം പ്രോഗ്രാം ഓഫീസര്‍മാരായ ബിനോയ് കുര്യന്‍, ദിയ ഫിലിപ്പ് തുടങ്ങിയവര്‍ പങ്കെടുക്കും.

സ്വീപ് ജില്ലാ നോഡല്‍ ഓഫീസര്‍ അശോക് അലക്‌സ് ലൂക്ക് സ്വാഗതവും തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ സജികുമാര്‍ നന്ദിയും പറയും. ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗവും അരുവിത്തുറ സെന്റ് ജോര്‍ജ് കോളേജിലെ നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

Leave A Reply
error: Content is protected !!