ആചാര്യ ഓഷോ രജനീഷിന്‍റെ ജീവിതം സിനിമയാകുന്നു

ആചാര്യ ഓഷോ രജനീഷിന്‍റെ ജീവിതം സിനിമയാകുന്നു

ആചാര്യ ഓഷോ രജനീഷിന്‍റെ ജീവിതം സിനിമയാകുന്നു. ഹിന്ദിയിലാണ് ചിത്രം.   റിതേഷ് എസ്.കുമാര്‍  ആണ് സംവിധായകന്‍. ഓഷോയുടെ   ദര്‍ശനങ്ങളും    യഥാര്‍ത്ഥ   ജീവിതത്തിലെ   ചില  സംഭവങ്ങളും ആണ്      ചിത്രത്തിൽ കോർത്തിണക്കുന്നത്. ലൈംഗികതയിലൂടെ ആത്‌മീയതയുടെ പരമപദപ്രാപ്തിയിലേക്ക് (മോക്ഷം ) എത്തിച്ചേരാം എന്നുള്ള ഭാരതീയ താന്ത്രിക സങ്കൽപ്പത്തിന്റെ ആധുനിക വക്താവ് കൂടി ആയിരുന്നു ഭാരതീയ ആത്മീയ ഗുരുവായിരുന്ന  ഓഷോ. സിനിമ  ടെലിവിഷന്‍     താരമായ   എം.പി   രവി കിഷന്‍   ആണ്  ഓഷോ  ആയി   അഭിനയിക്കുന്നത്.

“ഒരുപാട്   അനുയായികളെ   സൃഷ്ട്ടിച്ച   ഒരു  വ്യക്തിത്വം  ആണ്   ഓഷോ  രജനീഷ്, അദ്ദേഹവുമായി    ബന്ധപ്പെട്ട്   ചില   വിവാദങ്ങള്‍  ഉണ്ടായിട്ടുണ്ടെങ്കിലും   ലോകം  മുഴുവന്‍  ആ  ദര്‍ശനങ്ങള്‍  പ്രചരിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ  അനവധി  പുസ്തകങ്ങള്‍  ഞാന്‍   ഇപ്പോള്‍  വായിച്ചുകൊണ്ടിരിക്കുകയാണ്. വലിയൊരു   ഉത്തരവാദിതമാണ്   എനിക്ക്   നിറവേറ്റാനുള്ളത്”   ഒരു ഇംഗ്ലിഷ്   പത്രത്തിന്  നല്കിയ    പ്രതികരണത്തില്‍   രവി  കിഷന്‍   പറഞ്ഞു. എന്നാല്‍   അമീര്‍  ഖാന്‍   ഓഷോ  രജനീഷ്  ആയി   എത്തുന്ന  മറ്റൊരു   ചിത്രത്തെക്കുറിച്ചുള്ള   വാര്‍ത്തകളും  വന്നിരുന്നു.  ഓഷോ  രജനീഷിന്റെ  ജീവിതവുമായി  ഏറെ  ബന്ധമുള്ള   മാ  ആനന്ദ്  ഷീല   എന്ന   യുവതിയായി   ആലിയ ഭട്ടും എത്തുമെന്നാണ്   വാര്‍ത്തകള്‍  വന്നിരുന്നത്.

Leave A Reply
error: Content is protected !!