ബജറ്റിൽ 101 കോടി ; അയോധ്യയിൽ ‘മര്യാദ പുരുഷോത്തം ശ്രീറാം എയർപോർട്ട്’

ബജറ്റിൽ 101 കോടി ; അയോധ്യയിൽ ‘മര്യാദ പുരുഷോത്തം ശ്രീറാം എയർപോർട്ട്’

ന്യൂഡൽഹി : അയോധ്യയിൽ നിർമിക്കാനൊരുങ്ങുന്ന പുതിയ വിമാനത്താവളത്തിന് ‘മര്യാദ പുരുഷോത്തം ശ്രീറാം എയർപോർട്ട്’എന്നു പേരിടുമെന്ന് ഉത്തർപ്രദേശ് സർക്കാർ പ്രഖ്യാപിച്ചു. ഇതിനായി ബജറ്റിൽ 101 കോടി രൂപ നീക്കിവച്ചു.

ഭാവിയിൽ അയോധ്യവിമാനത്താവളത്തെ രാജ്യാന്തരവിമാനത്താവളമായി വികസിപ്പിക്കുമെന്നും ജേവാർ എയർപോർട്ടിൽ എയർ സ്ട്രിപ്പുകളുടെ എണ്ണം ആറാക്കി ഉയർത്തുമെന്നും ധനമന്ത്രി സുരേഷ് ഖന്ന പ്രഖ്യാപിച്ചു. മൊറാദാബാദ് ,അലിഗഡ്, മീററ്റ്, തുടങ്ങിയ നഗരങ്ങളെ വിമാനസർവീസുകളിലൂടെ ബന്ധിപ്പിക്കും. പുതിയ റോഡുകൾക്കായി 12,441 കോടി യും അറ്റകുറ്റപ്പണികൾക്കായി 4135 കോടി രൂപയുമാണു കേന്ദ്ര ബജറ്റിൽ നീക്കിവച്ചത്.

Leave A Reply
error: Content is protected !!