‘ചതുരം’ ആരംഭിച്ചു

‘ചതുരം’ ആരംഭിച്ചു

സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്യുന്ന ചതുരം എന്ന ചിത്രത്തിന്റെ ചിത്രീകരണം മുണ്ടക്കയത്തെ കൂട്ടിക്കലിൽ ആരംഭിച്ചു, നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായ ‘ജിന്ന് ‘ എന്ന ചിത്രത്തിശേഷം സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.

ഗ്രീൻവിച്ച് എന്റെർടൈൻമെന്റ്സ്-ആൻഡ് യെല്ലോ ബേർഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ വിനീത അജിത്, ജോർജ് സാന്റിയാഗോ, ജമീഷ് തയ്യിൽ, സിദ്ധാർത്ഥ് ഭരതൻ, എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. യുവനിരയിലെ ശ്രദ്ധേയനായ റോഷൻ മാത്യുവാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സാസ്വികാവിജയൻ, ലിയോണ ലിഷോയ്, ശാന്തി ബാലചന്ദ്രൻ, അലൻസിയർ, നിഷാന്ത് സാഗർ, കെ.പി.എ.സി.ലളിത, ജാഫർ ഇടുക്കി, എന്നിവരും പ്രധാന താരങ്ങളാണ്.

സിദ്ധാർത്ഥ് ഭരതനും വിനോയ് തോമസും ചേർന്നാണ് ഈ ചിത്രത്തിന്റെ തിരക്കഥ.
സംഗീതം.പ്രശാന്ത് പിള്ള. പ്രതീഷ് വർമ്മ ഛായാഗ്രഹണവും ദീപു ജോസഫ് എഡിറ്റിംഗും നിർവ്വഹിക്കുന്നു.
കലാസംവിധാനം-അഖിൽ രാജ് ചിറയിൽ. മേക്കപ്പ്. അഭിലാഷ്.എം. കോസ്റ്റ്യം – ഡിസൈൻ – സ്റ്റെഫി സേവ്യർ അസ്സോസ്സിയേറ്റ് ഡയറക്ടർ -അംബ്രോവർഗീസ്. പ്രൊഡക്ഷൻ കൺട്രോളർ. മനോജ് കാരന്തൂർ. വാർത്താ വിതരണം: വാഴൂർ ജോസ്.

Leave A Reply
error: Content is protected !!