കള്ളവോട്ടിനെതിരെ കർശന നടപടി സ്വീകരിക്കും: ടിക്കാറാം മീണ

കള്ളവോട്ടിനെതിരെ കർശന നടപടി സ്വീകരിക്കും: ടിക്കാറാം മീണ

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ കള്ളവോട്ടിനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. മലബാറില്‍ കള്ളവോട്ട് പാരമ്പര്യമുള്ളതിനാൽ കേന്ദ്ര സേനാവിന്യാസം ശക്തമാക്കും. ക്രിമിനല്‍ കേസുകളുള്ള സ്ഥാനാര്‍ഥികളെ മാറ്റി നിര്‍ത്താന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തയ്യാറാകേണ്ടി വരുമെന്നും ടിക്കാറാം മീണ പറഞ്ഞു.

ക്രിമിനല്‍ പശ്ചാത്തലമുളള സ്ഥാനാര്‍ഥികളെ ഒഴിവാക്കിക്കൂടെയെന്ന് രാഷ്ട്രീയ പാര്‍ട്ടികളോട് ചോദിക്കും. കോവിഡ് വാക്സീന്‍ സ്വീകരിച്ച് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ വാക്സിനേഷന്‍ നടപടിക്കും ടിക്കാറാം മീണ തുടക്കം കുറിച്ചു. രാഷ്ട്രീയ പാര്‍ട്ടികളെ സഹായിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും ടിക്കാറാം മീണ മുന്നറിയിപ്പ് നല്കി. 150 കമ്പനി  കേന്ദ്രസേനയെ ആവശ്യപ്പെട്ടു. 25 കമ്പനി കേന്ദ്രസേന മററന്നാള്‍ എത്തും. സ്ഥാനാര്‍ഥികളുടെ ക്രിമിനല്‍ പശ്ചാത്തലം മൂന്നു തവണ പരസ്യപ്പെടുത്തണം. 15730 പോളിങ് ബൂത്തുകള്‍ അധികമായുണ്ടാകും.

ക്രിമിനല്‍ കേസുകളുള്ള സ്ഥാനാര്‍ത്ഥികള്‍ മാധ്യമങ്ങളില്‍ പരസ്യം നല്‍കണം. ഇതോടൊപ്പം ഇവര്‍ക്ക് പകരം എന്ത് കൊണ്ട് മറ്റ് സ്ഥാനാര്‍ത്ഥികള്‍ ഇല്ലെന്ന് രാഷ്ട്രീയ പാര്‍ട്ടികളോട് കമ്മീഷന്‍ ഔദ്യോഗികമായി ചോദിക്കും. ഇതിനായി പ്രത്യേക ഫോറം നല്‍കും. ചിലയിടങ്ങളില്‍ പോളിംഗ് ഏജന്‍റുമാര്‍ ഇല്ലാത്ത അവസ്ഥയുണ്ട്. കള്ളവോട്ട് തടയാന്‍ പോളിംഗ് ഏജന്‍റുമാര്‍ക്ക് പൂര്‍ണ സംരക്ഷണം നല്‍കും. എല്ലാ ബൂത്തിലും പോളിംഗ് ഏജന്‍റുമാര്‍ നിര്‍ബന്ധമായും ഉണ്ടാകണം.

Leave A Reply
error: Content is protected !!