ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് പ്ര​തീ​ക്ഷ; ലാ​സ്റ്റ് ഗ്രേ​ഡ് ഒ​ഴി​വു​ക​ൾ തി​ര​ഞ്ഞ് സ​ർ​ക്കാ​ർ

ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് പ്ര​തീ​ക്ഷ; ലാ​സ്റ്റ് ഗ്രേ​ഡ് ഒ​ഴി​വു​ക​ൾ തി​ര​ഞ്ഞ് സ​ർ​ക്കാ​ർ

തി​രു​വ​ന​ന്ത​പു​രം: സ​മ​രം ചെ​യ്യു​ന്ന ലാ​സ്റ്റ് ഗ്രേ​ഡ് ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് പ്ര​തീ​ക്ഷ​യേ​കി സ​ർ​ക്കാ​രി​ന്‍റെ പു​തി​യ നീ​ക്കം. എ​ല്ലാ വ​കു​പ്പു​ക​ളി​ലു​മു​ള്ള ലാ​സ്റ്റ് ഗ്രേ​ഡ് ഒ​ഴി​വു​ക​ൾ അ​റി​യി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് നി​ർ​ദ്ദേ​ശി​ച്ചു. വിവിധ വകുപ്പുകളിലെ ഒഴിവുകൾ കണക്കാക്കി നിയമനം നടത്താവുന്ന ലാസ്റ്റ് ഗ്രേഡ് തസ്തികകളുടെ പട്ടിക ആഭ്യന്തര സെക്രട്ടറി സർക്കാരിന് നൽകി.

സമരം തുടരുന്ന കായികതാരങ്ങളുടെ നിയമനത്തിൽ നാളത്തെ മന്ത്രിസഭാ യോഗത്തിൽ തീരുമാനമുണ്ടായേക്കും. അതേസമയം ഔദ്യോഗിക അറിയിപ്പ് കാക്കുകയാണ് ഉദ്യോഗാർത്ഥികൾ. ഉദ്യോഗാർത്ഥികളുന്നയിച്ച പ്രധാന ആവശ്യങ്ങളിൽ ഉറപ്പ് രേഖാമൂലം നൽകാനാണ് ഉദ്യോഗസ്ഥ തലത്തിൽ തിരക്കിട്ട നടപടികൾ നടക്കുന്നത്. വിവിധ വകുപ്പുകളിൽ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യേണ്ട ഒഴിവുകൾ വകുപ്പു മേധാവികൾ ഇതിനോടകം ചീഫ് സെക്രട്ടറിയെ അറിയിച്ചു. ഈ വർഷം ഡിസംബർ 31നുള്ളിൽ ഉണ്ടാകാനിടയുള്ള ഒഴിവുകൾ മുൻകൂട്ടി കണ്ടാണ് റിപ്പോർട്ട് ചെയ്യുന്നത്.

ക​ഴി​ഞ്ഞ ദി​വ​സം സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച ഉ​ദ്യോ​ഗ​സ്ഥ സ​മി​തി സ​മ​രം ചെ​യ്യു​ന്ന ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യു​ടെ മി​നി​ട്സ് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ന് കൈ​മാ​റി​യി​രു​ന്നു. പി​ന്നാ​ലെ​യാ​ണ് ഒ​ഴി​വു​ക​ൾ അ​റി​യി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ർ​ദ്ദേ​ശ​മു​ണ്ടാ​യ​ത്.

Leave A Reply
error: Content is protected !!