റിലയന്‍സില്‍ ‘ അരാംകോ’ നിക്ഷേപം നടത്തിയേക്കും

റിലയന്‍സില്‍ ‘ അരാംകോ’ നിക്ഷേപം നടത്തിയേക്കും

മുംബൈ: ജിയോ നെറ്റ്‌വർക്ക് പ്ലാറ്റ്‌ഫോം ഉള്‍പ്പടെയുള്ള സ്ഥാപനങ്ങള്‍ കൂടിച്ചേര്‍ന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസിന് പുതിയ സബ്‌സിഡിയറി കൂടി നിലവില്‍ വരുന്നു. റിലയന്‍സിന്റെ ഓയില്‍, കെമിക്കല്‍ ബിസിനസുകള്‍ മാത്രമായിരിക്കും പുതിയ കമ്പനി കൈകാര്യംചെയ്യുക.

‘സൗദി ആരാംകോ’ ഉള്‍പ്പടെയുള്ള ആഗോള കമ്പനികളില്‍നിന്ന് നിക്ഷേപം ലക്ഷ്യമിട്ടാണ് മുകേഷ് അംബാനിയുടെ നേതൃത്വത്തില്‍ പുതിയ പദ്ധതി ആരംഭിക്കുന്നത് . റിലയന്‍സിന്റെ ഓയില്‍, കെമിക്കല്‍ ബിസിനസുകള്‍ക്കായി പുതിയ മാനേജുമെന്റ് നിലവില്‍വരും.

കമ്പനിയിൽ പ്രൊമോട്ടർമാർക്ക് 49.14ശതമാനം ഓഹരി വിഹിതം തുടരും. സബ്‌സിഡിയറിയാകുമ്പോൾ ഓഹരി നിക്ഷേപകരുടെകാര്യത്തിൽ തൽസ്ഥതി തുടരുമെന്ന് സ്റ്റോക് എക്‌സ്‌ചേഞ്ചിനെ റിലയൻസ് അറിയിച്ചിട്ടുണ്ട്.

ഗുജറാത്തിൽ ജാംനഗറിലെ രണ്ട് എണ്ണശുദ്ധീകരണശാലകളും പെട്രോകെമിക്കല്‍ ആസ്തികളും ഉള്‍ക്കൊള്ളുന്ന ഓയില്‍, കെമിക്കല്‍ ബിസിനസിലെ 20 ശതമാനം ഓഹരികള്‍ സൗദി ആരാംകോയ്ക്ക് വില്‍ക്കാന്‍ 2019ല്‍ ധാരണ ഉണ്ടായിരുന്നു .കോവിഡ് പ്രതിസന്ധിയിൽ ചര്‍ച്ച നീണ്ടുപോകുകയായിരുന്നു. ലോകത്തെ തന്നെ ഏറ്റവുംവലിയ എണ്ണകയറ്റുമതി കമ്പനിയായ സൗദി ആരാംകോയുമായി വീണ്ടുംചര്‍ച്ച സജീവമായിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

Leave A Reply
error: Content is protected !!