ഷാഫി എപ്പിക്കാടിന്റെ ‘ചെക്കനിൽ’ നഞ്ചിയമ്മയും

ഷാഫി എപ്പിക്കാടിന്റെ ‘ചെക്കനിൽ’ നഞ്ചിയമ്മയും

സാമൂഹികമായി പിന്തള്ളപ്പെട്ട സമുദായത്തിൽ നിന്നുള്ള ഒരു കലാകാരന് തന്റെ കലാജീവിതത്തിൽ നേരിടേണ്ടി വരുന്ന പ്രയാസങ്ങളും അവഗണനകളും തുടർന്ന് അതിൽ നിന്നുള്ള അവന്റെ ഉയർത്തെഴുന്നേല്പിന്റെയും കഥ പറയുന്ന ചിത്രമാണ് “ചെക്കൻ ” . വർത്തമാനകാലത്തെ പല സംഭവവികാസങ്ങളും കോർത്തിണക്കി സംഗീതത്തിന്റെ അകമ്പടിയോടെയാണ് ചിത്രം പുരോഗമിക്കുന്നത്.

ഒട്ടേറെ ഷോർട്ട് ഫിലിം, മ്യൂസിക്കൽ ആൽബങ്ങളിലൂടെ കഴിവു തെളിയിച്ച ഷാഫി എപ്പിക്കാടാണ് കഥയും തിരക്കഥയുമൊരുക്കി ചിത്രം സംവിധാനം ചെയ്യുന്നത്. വൺ ടു വൺ മീഡിയയുടെ ബാനറിൽ മൺസൂർ അലിയാണ് നിർമ്മാണം.

ഗപ്പി, ചാലക്കുടിക്കാരൻ ചങ്ങാതി തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ വിഷ്ണു പുരുഷനാണ് ചെക്കനാകുന്നത്. വിഷ്ണുവിന്റെ മുത്തശ്ശിയാകുന്നത് അയ്യപ്പനും കോശിയിലൂടെ പ്രശസ്തയായ നഞ്ചിയമ്മയാണ്. നഞ്ചിയമ്മ ചിത്രത്തിലൊരു ഗാനം ആലപിക്കുന്നുമുണ്ട്. പൂർണമായും വയനാടിന്റെ ദൃശ്യഭംഗിയിലാണ് ചെക്കൻ ഒരുങ്ങുന്നത്.
Leave A Reply
error: Content is protected !!