പരിക്ക് പൂര്‍ണമായും ഭേദമാകാന്‍ മാസങ്ങളെടുക്കും; ഡേവിഡ് വാര്‍ണര്‍

പരിക്ക് പൂര്‍ണമായും ഭേദമാകാന്‍ മാസങ്ങളെടുക്കും; ഡേവിഡ് വാര്‍ണര്‍

സിഡ്നി: നാഭിഭാഗത്തേറ്റ പരിക്കിൽ നിന്ന് പൂർണമായും മുക്തനാകാൻ ആറു മുതൽ ഒമ്പത് മാസത്തോളമെടുത്തേക്കുമെന്ന് ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഡേവിഡ് വാർണർ.

ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിനിടെയാണ് വാർണർക്ക് നാഭിഭാഗത്ത് പരിക്കേൽക്കുന്നത്. തുടർന്ന് താരത്തിന് ഇന്ത്യയ്ക്കെതിരായ ട്വന്റി 20 പരമ്പരയും രണ്ട് ടെസ്റ്റുകളും നഷ്ടമായിരുന്നു.

ഇപ്പോഴിതാ ഐ.പി.എല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ നയിക്കേണ്ട താരം തന്റെ പരിക്കിനെ കുറിച്ചുള്ള പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്.

”നേർരേഖയിൽ കൂടി ഓടാനുള്ള കഴിവ് 100 ശതമാനം ഞാൻ തിരിച്ചുപിടിച്ചിട്ടുണ്ട്. അടുത്തയാഴ്ച ഫീൽഡിങ്ങിലേക്കിറങ്ങും. പന്തെടുക്കുന്നതും ത്രോ ചെയ്യുന്നതടക്കമുള്ള കാര്യങ്ങൾ ചെയ്യും. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇത് ചെയ്യുമ്പോൾ പ്രയാസം അനുഭവപ്പെടുന്നുണ്ട്. വിക്കറ്റുകൾക്കിടയിലൂടെയുള്ള ഓട്ടമാണ് ഇപ്പോൾ കൂടുതലായും ചെയ്യുന്നത്. പൂർണ ആരോഗ്യം വീണ്ടെടുക്കാൻ അടുത്ത ആറു മുതൽ ഒമ്പത് മാസം വരെ വേണ്ടി വന്നേക്കും.

Leave A Reply
error: Content is protected !!