ഓസ്‌ട്രേലിയയിലെ വാര്‍ത്തകള്‍ പങ്കുവെക്കാനുള്ള വിലക്ക് ഫെയ്‌സ്ബുക്ക് പിന്‍വലിച്ചു

ഓസ്‌ട്രേലിയയിലെ വാര്‍ത്തകള്‍ പങ്കുവെക്കാനുള്ള വിലക്ക് ഫെയ്‌സ്ബുക്ക് പിന്‍വലിച്ചു

സ്ട്രേലിയൻ വാർത്താ മാധ്യമങ്ങൾക്കും ഉപയോക്താക്കൾക്കും വാർത്തകൾ പങ്കുവെക്കുന്നതിന് ഏർപ്പെടുത്തിയ വിലക്ക് ദിവസങ്ങൾക്ക് ശേഷം ഫെയ്സ്ബുക്ക് പിൻവലിച്ചു. വിവാദമായ മാധ്യമനിയമത്തിൽ ഭേദഗതി വരുത്താമെന്ന് ഓസ്ട്രേലിയൻ സർക്കാർ സമ്മതിച്ചതോടെയാണ് തീരുമാനം.

ഫെയ്സ്ബുക്ക്, ഗൂഗിൾ പോലുള്ള ഇന്റർനെറ്റ് സേവന ദാതാക്കൾ അവരുടെ പ്ലാറ്റ്ഫോമുകളിൽ പ്രചരിക്കുന്ന വാർത്താ ഉള്ളടക്കങ്ങൾക്ക് മാധ്യമസ്ഥാപനങ്ങൾക്ക് പ്രതിഫലം നൽകുന്നത് നിർബന്ധിതമാക്കുന്ന നിയമത്തിനെതിരെയാണ് ഫെയ്സ്ബുക്ക് പ്രതിഷേധമുയർത്തിയത്. രാജ്യത്തെ മാധ്യമസ്ഥാപനങ്ങളുടെ പക്ഷം പിടിച്ചുള്ള നിയമ സംവിധാനം അംഗീകരിക്കാനാവില്ലെന്ന നിലപാടിലായിരുന്നു കമ്പനി. ഈ സാഹചര്യത്തിലാണ് ഫെയ്സ്ബുക്ക് വഴി ഇനി വാർത്താ ഉള്ളടക്കങ്ങൾ ഓസ്ട്രേലിയക്കാർക്ക് നൽകേണ്ടതില്ലെന്ന തീരുമാനം കമ്പനി കൈകൊണ്ടത്.

ഇതേതുടർന്ന്, ജനങ്ങൾക്കും മാധ്യമ സ്ഥാപനങ്ങൾക്കും വാർത്താ ഉള്ളടക്കങ്ങൾ ഫെയ്സ്ബുക്കിൽ പങ്കുവെക്കാൻ സാധിച്ചിരുന്നില്ല. ഈ വിഷയത്തിൽ ഇരുവിഭാഗങ്ങളും തമ്മിൽ ഒത്തുതീർപ്പിൽ എത്തിയതായാണ് വിവരം.

ഓസ്ട്രേലിയൻ സർക്കാർ മാറ്റങ്ങൾക്ക് തയ്യാറായിട്ടുണ്ടെന്നും മാധ്യമസ്ഥാപനങ്ങളുമായി വാണിജ്യ കരാർ ഉണ്ടാക്കുന്നതുമായി ബന്ധപ്പെട്ട തങ്ങളുടെ പ്രധാന ആശങ്കകൾ പരിഗണിക്കുമെന്ന് ഉറപ്പു നൽകിയിട്ടുണ്ടെന്നും ഫെയ്സ്ബുക്ക് ഓസ്ട്രേലിയ മാനേജിങ് ഡയറക്ടർ വില്യം ഈസ്റ്റൺ പറഞ്ഞു.

Leave A Reply
error: Content is protected !!