ഭോപാൽ: കോവിഡ് മഹാമാരിക്കിടെ മധ്യപ്രദേശിൽ പാർട്ടിഭേദമില്ലാതെ എൽ.എൽ.എമാർക്കൊക്കെ മാസ്കിനോട് അലർജി .സഭാഹാളിന് പുറത്ത് മുഖാവരണം ധരിക്കാതെ നിൽക്കുന്ന എൽ.എൽ.എമാർ വ്യത്യസ്ത കാരണങ്ങളാണ് മാധ്യമപ്രവർത്തകരോട് തുറന്നടിച്ചത് .
ചമ്പാലിൽ നിന്നുള്ള കോൺഗ്രസ് എം.എൽ.എ. ബാജിനാഥ് കുശ്വാഹ പറഞ്ഞ മറുപടിയാണ് കൂട്ടത്തിൽ എറ്റവും വേറിട്ടത്. ‘ഞങ്ങൾ ബജ്റ റൊട്ടി കഴിക്കുന്നവരാണ്, കൊറോണ വൈറസ് ഞങ്ങളെ ബാധിക്കില്ല’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ബി.എസ്.പി എം.എൽ.എ റാംഭായിക്ക് മാസ്ക് ധരിച്ചാൽ ശ്വാസം മുട്ടുമത്രെ. കൊറോണ വൈറസിനെ ഭയമി ല്ലെന്നും അവർ പറഞ്ഞു.
ഭരണകക്ഷിയായ ബി.ജെ.പിയുടെ എം.എൽ.എമാർക്കും മാസ്ക് ധരിക്കാൻ മടിയുണ്ട്. ബി.ജെ.പി എം.എൽ.എ പ്രധാഹുമാൻ ലോധിയും മാധ്യമപ്രവർത്തകരുടെ കാമറയിൽ മാസ്കില്ലാതെ കുടുങ്ങി. ‘മാസ്ക് ദേ, ഇപ്പോൾ അഴിച്ചുള്ളൂ’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
‘കോവിഡ് രോഗമേ ഇല്ല. എല്ലാം വ്യാജമാണ്. കോൺഗ്രസ് എം.എൽ.എ ഗോവിന്ദ് സിങിന്റെ അഭിപ്രായമാണിത് .വേണമെങ്കിൽ പിഴ അടക്കാമെന്നും മാസ്ക് ധരിക്കാനാകില്ലെന്നും മാധ്യമപ്രവർത്തകരോട് അദ്ദേഹം തുറന്നു പറഞ്ഞു. അതെ സമയം ഇതുവരെ 2.59 ലക്ഷം പേർക്കാണ് മധ്യപ്രദേശിൽ കോവിഡ് സ്ഥിരീകരിച്ചത്. 3854 കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട് .