ഓഫീസ് കം ഷോപ്പിംഗ് കോംപ്ലക്‌സ് ഉദ്ഘാടനംചെയ്തു

ഓഫീസ് കം ഷോപ്പിംഗ് കോംപ്ലക്‌സ് ഉദ്ഘാടനംചെയ്തു

കാസര്‍ഗോഡ്:  മടിക്കൈ സഹകരണ ബാങ്കിന്റെ ബങ്കളം ബ്രാഞ്ചിന് വേണ്ടി പുതുതായി നിര്‍മ്മിച്ച ഓഫീസ് കം ഷോപ്പിംഗ് കോംപ്ലക്‌സ് ഉദ്ഘാടനം ചെയ്തു. ബങ്കളം ബ്രാഞ്ച് ഓഫീസ് ഉദ്ഘാടനം സഹകരണ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനും ഷോപ്പിംഗ് കോംപ്ലക്‌സ് ഉദ്ഘാടനം റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരനും നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ അധ്യക്ഷയായി.

കാസര്‍കോട് അസിസ്റ്റന്റ് രജിസ്ട്രാര്‍ (പ്ലാനിങ്) കെ മുരളീധരന്‍ ലോണ്‍ വിതരണം ഉദ്ഘാടനം ചെയ്തു. കാസര്‍കോട് അസിസ്റ്റന്റ് രജിസ്ട്രാര്‍ വി ചന്ദ്രന്‍, ഹോസ്ദുര്‍ഗ് അസിസ്റ്റന്റ് രജിസ്ട്രാര്‍( ജനറല്‍ ) കെ രാജഗോപാലന്‍ എന്നിവര്‍ നിക്ഷേപം സ്വീകരിക്കല്‍ ഉദ്ഘാടനം ചെയ്തു.

ബാങ്ക് സേഫ് റൂം ഉദ്ഘാടനം മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് പ്രീതയും സേഫ് റൂം ഡെപ്പോസിറ്റ് ലോക്കര്‍ ഉദ്ഘാടനം മടിക്കൈ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി പ്രകാശനും നിര്‍വഹിച്ചു. മടിക്കൈ ഗ്രാമപഞ്ചായത്ത് മെമ്പര്‍ വി രാധ, മടിക്കൈ ബാങ്ക് അസിസ്റ്റന്റ് ഡയറക്ടര്‍ സി വി മുസ്തഫ, ഹോസ്ദുര്‍ഗ് സഹകരണസംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ ഓഫീസ് ഇന്‍സ്‌പെക്ടര്‍ പി രഞ്ജിത്ത്,

Leave A Reply
error: Content is protected !!