രഹസ്യം അറിഞ്ഞാൽ വി മുരളീധരൻ പോക്കറ്റിൽ ഇട്ടു നടക്കുകയല്ല വേണ്ടത്; ഇ പി ജയരാജൻ

രഹസ്യം അറിഞ്ഞാൽ വി മുരളീധരൻ പോക്കറ്റിൽ ഇട്ടു നടക്കുകയല്ല വേണ്ടത്; ഇ പി ജയരാജൻ

തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് അമേരിക്കൻ കമ്പനിയായ ഇ എം സി സിയുമായി ഉണ്ടാക്കിയ കരാറിനെ കുറിച്ച് അന്വേഷണമില്ലെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജൻ. മുഖ്യമന്ത്രിയുമായി ക്ലിഫ് ഹൗസിൽ ആർക്കും പോയി ചർച്ച നടത്താം. അതിനെയൊന്നും തെറ്റായി വ്യാഖ്യാനിക്കേണ്ടതില്ല. ഇപ്പോൾ ഉയർന്നിട്ടുളളത് ബ്ലാക്ക്മെയിൽ ആരോപണമാണ്. അതൊന്നും അന്വേഷിക്കാൻ സമയമില്ല. വികസനകാര്യങ്ങളിലാണ് സർക്കാർ ശ്രദ്ധിക്കുന്നതെന്നും ജയരാജൻ പറഞ്ഞു.

”കേന്ദ്രമന്ത്രി മുരളീധരന്‍ ഒരു രഹസ്യം കിട്ടിയാല്‍ പോക്കറ്റില്‍ വയ്ക്കുകയാണോ വേണ്ടത്, ഞങ്ങളെ അറിയിക്കേണ്ടെ?. ഇ.എം.സി.സി വ്യാജമാണെന്ന് കേന്ദ്രസര്‍ക്കാര്‍ മുരളീധരനെ അറിയിച്ചിട്ടുണ്ടാകും എന്നാല്‍ ഞങ്ങളെ അറിയിച്ചിട്ടില്ല”- ഇ.പി ജയരാജന്‍ പറഞ്ഞു.

ഇ എം സി സിക്ക് സർക്കാർ ഭൂമി കൊടുത്തിട്ടില്ല. കൊടുക്കാത്ത ഭൂമി എങ്ങനെയാണ് റദ്ദാക്കാനാവുകയെന്ന് ജയരാജൻ ചോദിച്ചു.  അമേരിക്കന്‍ കമ്പനിയായ ഇഎംസിസി വിശ്വാസ്യതയില്ലാത്ത സ്ഥാപനമാണെന്ന റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിന് നല്‍കിയിരുന്നുവെന്നും ഇത് കഴിഞ്ഞാണ് ധാരണാപത്രത്തില്‍ സര്‍ക്കാര്‍ ഒപ്പിട്ടതെന്ന് വി. മുരളീധരന്‍ വെളിപ്പെടുത്തിയിരുന്നു. ഇതേക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയവേയാണ് മന്ത്രി മുരളീധരനെതിരെ വിമര്‍ശനം ഉന്നയിച്ചത്.

Leave A Reply
error: Content is protected !!