കോളേജ് വിദ്യാർത്ഥികൾക്ക് പ്രത്യേക ഓഫറുകളുമായി വണ്ടർലാ

കോളേജ് വിദ്യാർത്ഥികൾക്ക് പ്രത്യേക ഓഫറുകളുമായി വണ്ടർലാ

കൊച്ചി: കോളേജ് വിദ്യാർത്ഥികൾക്ക് പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ച് കൊച്ചിയിലെ വണ്ടർലാ. 2020-21 അക്കാദമിക് വർഷത്തിലുള്ള കോളേജ് വിദ്യാർത്ഥികൾക്ക് പ്രവേശന നിരക്കിൽ 15 ശതമാനം ഇളവോടു കൂടി വെറും 849 രൂപയ്ക്ക് കൊച്ചിയിലെ തീം പാർക്കിൽ ഒരു ദിവസം ആഘോഷമാക്കാം (ജിഎസ്‌ടി ഉൾപ്പെടെ).
പാർക്കിലേക്കുള്ള പ്രവേശനത്തിനായി  കോളേജ് വിദ്യാർത്ഥികൾ നിർബന്ധമായും കോളേജ് ഐഡി കാർഡ് കൊണ്ടു വരേണ്ടതാണ്. ഈ ഓഫറിന്‍റെ കാലാവധി 2021 മാർച്ച് 31 വരെയാണ്. എല്ലാ ആഴ്ച്ചയിലും ബുധൻ മുതൽ ഞായർ വരെ മാത്രം വണ്ടർലാ കൊച്ചി തുറന്നു പ്രവർത്തിക്കുന്നു. സുരക്ഷാ, ശുചിത്വ മുൻകരുതലുകൾ സ്വീകരിക്കുന്നതിന്‍റെ ഭാഗമായി റൈഡുകൾ, റെസ്റ്റോറന്‍റുകൾ, ക്യൂ നിൽക്കുന്ന സ്ഥലങ്ങൾ, ഷോപ്പുകൾ എന്നിവിടങ്ങളിൽ സന്ദർശകർ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനായി കൃത്യമായി അടയാളങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.

 

പൊതുസ്ഥലങ്ങളും റൈഡുകളും അംഗീകൃത നിലവാരമുള്ള കെമിക്കലുകൾ ഉപയോഗിച്ച് കൃത്യമായ ഇടവേളകളിൽ സാനിറ്റൈസ് ചെയ്യുന്നു. വണ്ടർലായിലെ എല്ലാ ജീവനക്കാരും നിർബന്ധമായും മാസ്ക്ക് ധരിക്കുന്നതാണ്. റൈഡുകൾ, റെസ്റ്റോറന്‍റുകൾ, ചേഞ്ചിംഗ് റൂമുകൾ, മറ്റ് പ്രവേശന പോയിന്‍റുകൾ എന്നിവിടങ്ങളിൽ ഓട്ടോമാറ്റിക് ഹാൻഡ് സാനിറ്റൈസറുകൾ സ്ഥാപിച്ചിട്ടുണ്ട്. ഉപയോഗത്തിന് ശേഷം മാസ്ക്കുകൾ, കൈയ്യുറകൾ, ടിഷ്യൂ പേപ്പറുകൾ എന്നിവ നിക്ഷേപിക്കുന്നതിനായി പ്രത്യേകം ബിന്നുകൾ വെച്ചിട്ടുണ്ട്. വെള്ളത്തിൽ അണുനശീകരണത്തിന് ആവശ്യമായ ക്ലോറിൻ സാന്നിദ്ധ്യമുണ്ടെന്ന് ഉറപ്പാക്കുന്നതിനായി ഓൺലൈൻ കെമിക്കൽ ഡോസിംഗ് ഓരോ രണ്ടു മണിക്കൂറിലും നിരീക്ഷിക്കുന്നു.
Leave A Reply
error: Content is protected !!