ആസിഫ് അലി നായകനാകുന്ന ’മഹേഷും മാരുതിയും’ എന്ന ചിത്രത്തിലെ കേന്ദ്രകഥാപാത്രം റെഡിയായി.1984 മോഡൽ മാരുതി 800 കാറാണ് ചിത്രത്തിലെ പ്രധാന കഥാപാത്രമായി എത്തുന്നത്.മലപ്പുറത്തെ ഓൺറോഡ് അംഗങ്ങളാണ് പഴമയുടെ പ്രൗഢിയിൽ കാർ പുതുക്കിയെടുത്തത്.
ഷൂട്ടിംഗിനായി ഈ കാർ കണ്ടെത്തിയെങ്കിലും വാഹനം പുതുക്കിയെടുക്കുന്ന ജോലി വെല്ലുവിളിയായി. ഏറെ നാളത്തെ അന്വേഷണങ്ങൾക്കൊടുവിലാണ് ഇതിനായി ഓൺറോഡ് ടീമിനെ ഏൽപ്പിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായുള്ള പാർട്സുകളെത്തിച്ചായിരുന്നു 1984-ലെ മാരുതി ഇവർ പുതുക്കിയെടുത്തത്.മണിയൻപിള്ള രാജു പ്രൊഡക്ഷൻസിനൊപ്പം വിഎസ്എൽ ഫിലിം ഹൗസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.