വാഷിംഗ്ടൺ ഡിസി: ജീവന്റെ തുടിപ്പ് തേടി ‘പെഴ്സിവിയറൻസ് റോവർ’ ഉപഗ്രഹം ചൊവ്വയുടെ ഉപരിതലത്തിൽ തൊടുന്നതിന്റെ റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ട് നാസ. പാരച്യൂട്ട് വിന്യസിക്കുന്നതും ചൊവ്വയുടെ പ്രതലത്തിൽ റോവർ തൊടുന്നതുമാണ് വീഡിയോയിലുള്ളത്.
മൂന്ന് മിനിറ്റ് 25 സെക്കൻഡ് നീണ്ടുനില്‍ക്കുന്ന ഹൈ-ഡെഫിനിഷന്‍ വീഡിയോ ക്ലിപ്പ് ആണ് പുറത്തുവിട്ടത്. കൂടാതെ ചൊവ്വയില്‍ നിന്നുള്ള ആദ്യ ശബ്ദ റെക്കോർഡുകളും ഇതിനോടൊപ്പം പെർസിവിയറൻസ് ഭൂമിയിലേക്ക് അയച്ചു തന്നിട്ടുണ്ട്.
ഫ്ളോറിഡയിലെ കേപ് കനാവൽ സ്പേസ് ഫോഴ്സ് സ്റ്റേഷനിൽനിന്ന് 2020 ജൂലൈ 30 ആണ് പേടകം വിക്ഷേപിച്ചത്. 203 ദിവസം കൊണ്ട് 47.2 കോടി കിലോമീറ്റർ സഞ്ചരിച്ചാണു പേടകം ചൊവ്വയുടെ അന്തരീക്ഷത്തിൽ എത്തിയത്.
ഇന്ത്യൻ സമയം വെള്ളിയാഴ്ച പുലർച്ചെ 2.28ന് പെഴ്സിവിയറൻസ് റോവർ ചൊവ്വായിലെ ജെസീറോ ക്രേറ്ററിൽ ലാൻഡ് ചെയ്തു. ഒരു ചെറുകാറിന്റെ വലുപ്പമുള്ള പെഴ്സിവിയറൻസ് റോവർ ചൊവ്വയിൽ ജീവൻ നിലനിന്നിരുന്നോയെന്ന് പഠനം നടത്തും. 350 കോടി വർഷം മുൻപ് ജലം നിറഞ്ഞ നദികളും തടാകവും ജെസീറോയിൽ ഉണ്ടായിരുന്നതായി ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട് . ചൊവ്വയിൽ ജീവൻ നിലനിന്നിരുന്നോയെന്നു പഠനം നടത്തുകയും പാറയും മണ്ണും ഉൾപ്പെട്ട സാമ്പിളുകൾ ശേഖരിച്ച് ഭൂമിയിൽ മടങ്ങിയെത്തുകയുമാണ് ദൗത്യo .